Faith And Reason - 2024

കാനഡയിലെ പേപ്പല്‍ ബലിയില്‍ പങ്കുചേരാന്‍ കോമൺവെൽത്ത് സ്റ്റേഡിയത്തിൽ എത്തിയത് 50,000 പേർ

പ്രവാചകശബ്ദം 27-07-2022 - Wednesday

ആൽബെർട്ട: കാനഡയിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ആൽബെർട്ടയിലെ എഡ്മണ്ടൻ കോമൺവെൽത്ത് സ്റ്റേഡിയത്തില്‍ ഫ്രാന്‍സിസ് പാപ്പ അര്‍പ്പിച്ച ബലിയില്‍ പങ്കുചേരാന്‍ എത്തിയത് അരലക്ഷത്തോളം വിശ്വാസികള്‍. ഇന്നലെ നടന്ന ദിവ്യബലിയിലാണ് പതിനായിരകണക്കിന് വിശ്വാസികളുടെ പങ്കാളിത്തം ഉണ്ടായിരിന്നതെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. പോപ്പ്മൊബൈലിൽ സ്റ്റേഡിയത്തിന് ചുറ്റും വിശ്വാസികളെ അഭിവാന്ദ്യം ചെയ്ത ശേഷമായിരിന്നു പാപ്പ ബലിയര്‍പ്പണത്തിലേക്ക് പ്രവേശിച്ചത്. സ്റ്റേഡിയത്തില്‍ ചുറ്റുന്നതിനിടെ ഏതാനും കൈകുഞ്ഞുങ്ങളെ പാപ്പ ചുംബിച്ചിരിന്നു. ദൈവ മാതാവിന്റെ മാതാപിതാക്കളും യേശുവിന്റെ മുത്തശ്ശിയും മുത്തശ്ശനുമായ വിശുദ്ധ അന്നയും ജോവാക്കിമും പ്രത്യേകമായി അനുസ്മരിക്കപ്പെടുന്ന ഇന്നലെ തിരുനാള്‍ ദിനത്തില്‍ മുൻ തലമുറകൾ ചെയ്ത ത്യാഗങ്ങൾ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവർ കൈമാറിയ വിശ്വാസത്തിന്റെ “നിധി സംരക്ഷിക്കേണ്ടതിന്റെ” പ്രാധാന്യത്തെക്കുറിച്ചുമായിരിന്നു പാപ്പയുടെ സന്ദേശം.

നമ്മളില്‍ പലരും സുവിശേഷത്തിന്റെ സുഗന്ധം ശ്വസിച്ചത് മുത്തശ്ശീമുത്തശ്ശന്മാരുടെ വീട്ടിലാണ്, വിശ്വാസത്തിന്റെ ശക്തി അത് വീട്ടിൽ തന്നെയാണെന്ന് തോന്നുന്നു. അവർക്ക് നന്ദി, സ്നേഹവും പ്രോത്സാഹനവും കരുതലും സാമീപ്യവും മുഖേന വീട്ടിൽ വിശ്വാസത്തെ അടിസ്ഥാനപരമായി കൈമാറ്റം ചെയ്യപ്പെടുന്നത് അങ്ങനെയാണ്. വ്യക്തികൾ എന്ന നിലയിലും ഒരു സഭ എന്ന നിലയിലും നമുക്ക് ഇത് പഠിക്കാൻ ശ്രമിക്കാം. മറ്റുള്ളവരുടെ മനസ്സാക്ഷിയെ ഒരിക്കലും സമ്മർദ്ദത്തിലാക്കരുതെന്നും നമുക്ക് ചുറ്റുമുള്ളവരുടെ സ്വാതന്ത്ര്യത്തെ ഒരിക്കലും തടയരുതെന്നും നമുക്ക് പഠിക്കാം.വിശുദ്ധ ജോവാക്കിമും അന്നയും നമ്മുക്കു വേണ്ടി മാധ്യസ്ഥ്യം വഹിക്കട്ടെ. നമുക്ക് ജീവൻ നൽകിയ ചരിത്രത്തെ വിലമതിക്കാനും നമ്മുടെ ഭാഗത്ത് ജീവൻ നൽകുന്ന ചരിത്രം കെട്ടിപ്പടുക്കാനും അവർ നമ്മെ സഹായിക്കട്ടെ. നമ്മുടെ മുത്തശ്ശിമാരെയും മുതിർന്നവരെയും ബഹുമാനിക്കുക. മെച്ചപ്പെട്ട ഭാവി സൃഷ്ടിക്കുന്നതിനായി അവരുടെ സാന്നിധ്യം നമുക്കിടയിൽ നിധിപോലെ സൂക്ഷിക്കുക എന്ന നമ്മുടെ ആത്മീയ കടമയെക്കുറിച്ച് അവർ നമ്മെ ഓർമ്മിപ്പിക്കട്ടെ. നമ്മുടെ തദ്ദേശീയരായ സഹോദരീസഹോദരന്മാർ അനുഭവിച്ച അക്രമത്തിന്റെയും പാർശ്വ വൽക്കരണത്തിന്റെയും ചരിത്രം ഒരിക്കലും ആവർത്തിക്കപ്പെടാതിരിക്കട്ടെയെന്നും പാപ്പ പറഞ്ഞു. കര്‍ത്താവിന്റെ സഹായത്താൽ, നമുക്ക് മുമ്പ് പോയവരുമായുള്ള ബന്ധം വിച്ഛേദിക്കാതിരിക്കുകയും നമുക്ക് ശേഷം വരാനിരിക്കുന്നവരുമായി സംഭാഷണം വളർത്തിയെടുക്കുകയും ചെയ്താൽ ആ ഭാവി സാധ്യമാണെന്നും പാപ്പ പറഞ്ഞു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »