News

8 ക്രൈസ്തവരെ ജീവനോടെ ചുട്ടെരിച്ചു, നൂറോളം വീടുകള്‍ അഗ്നിക്കിരയാക്കി: പാക്കിസ്ഥാനിലെ വേദനിക്കുന്ന ഓര്‍മ്മകള്‍ക്ക് 13 വയസ്സ്

പ്രവാചകശബ്ദം 03-08-2022 - Wednesday

ലാഹോര്‍: പാക്കിസ്ഥാനില്‍ ഇസ്ലാമിക വര്‍ഗ്ഗീയവാദികള്‍ എട്ട് ക്രൈസ്തവരെ ജീവനോടെ ചുട്ടെരിച്ചതിന്റെ സ്മരണകള്‍ക്ക് 13 വര്‍ഷം. പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നായിരുന്നു 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2009 ഓഗസ്റ്റ് 1-ന് സംഭവിച്ചത്. ഒരു ക്രൈസ്തവ വിശ്വാസി ഖുറാന്‍ അവഹേളിച്ചുവെന്നു ആരോപിച്ചു രോഷാകുലരായ മുസ്ലീം ജനക്കൂട്ടം, തോബ ടെക് സിംഗിലെ ഗോജ്ര പട്ടണത്തിലെ ക്രിസ്ത്യന്‍ സമൂഹത്തെ ആക്രമിക്കുകയും, നൂറിലധികം ഭവനങ്ങള്‍ അഗ്നിക്കിരയാക്കുകയുമായിരുന്നു. ഈ അതിക്രമത്തിന്റെ വേദനിക്കുന്ന ഓര്‍മ്മകളുമായി ‘കാത്തലിക്സ് ഇന്‍ പാക്കിസ്ഥാന്‍’ എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം അനുസ്മരണ കുറിപ്പ് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.



ഏതാണ്ട് മൂവായിരത്തോളം വരുന്ന മുസ്ലീം ജനക്കൂട്ടം അക്ഷരാര്‍ത്ഥത്തില്‍ ക്രിസ്ത്യാനികളുടെ വീടുകളില്‍ അഴിഞ്ഞാടുകയായിരുന്നെന്നും, അന്നത്തെ കലാപത്തില്‍ സ്ത്രീകളും, പുരുഷന്മാരും കുട്ടികളും ഉള്‍പ്പെടെ 8 ക്രൈസ്തവര്‍ ജീവനോടെ ചുട്ടെരിക്കപ്പെടുകയും, ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റതായും അനുസ്മരണ കുറിപ്പില്‍ പറയുന്നുണ്ട്. കലാപം നടന്നതിന് രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് ഗോജ്രായില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയുള്ള കോരിയനില്‍ ഒരു ക്രൈസ്തവ വിശ്വാസി മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാനെ അവഹേളിച്ചു എന്നാരോപിച്ചു കൊണ്ടായിരുന്നു ആക്രമണം.

അന്ന് തന്നെ ഏതാണ്ട് അന്‍പതോളം വീടുകളും രണ്ട് ദേവാലയങ്ങളും അഗ്നിക്കിരയാക്കുകയുണ്ടായി. ഇത്രയും സംഭവങ്ങള്‍ നടന്നിട്ടും അധികാരികള്‍ യാതൊരു സുരക്ഷ നടപടികളും കൈകൊള്ളാഞ്ഞത് വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഖുറാനെ നിന്ദിച്ചുവെന്നത് വെറും വ്യാജ ആരോപണമായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതുമാണ്. കുറ്റം ആരോപിക്കപ്പെട്ട ആഴ്ചയില്‍ ആ പ്രദേശത്തെങ്ങും ഖുറാന്റെ അവഹേളനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന്‍ പഞ്ചാബ് പ്രവിശ്യയിലെ അന്നത്തെ നീതിന്യായ മന്ത്രിയായിരുന്ന റാണാ സനാവുള്ള വ്യക്തമാക്കിയിരിന്നു. അന്നത്തെ മാര്‍പാപ്പയായിരുന്ന ബെനഡിക്ട് പതിനാറാമന്‍ ആക്രമണത്തിനിരയായ കുടുംബങ്ങളോട് ടെലിഗ്രാമിലൂടെ അനുശോചനം അറിയിക്കുകയും, അവര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »