News - 2025

ഭരണകൂട ഭീകരത തുടരുന്നു; നിക്കരാഗ്വേയില്‍ മെത്രാനെയും വൈദികരെയും വിശ്വാസികളെയും പിടിച്ചുകൊണ്ടുപോയി

പ്രവാചകശബ്ദം 20-08-2022 - Saturday

മനാഗ്വേ: നിക്കരാഗ്വേയില്‍ സ്വേച്ഛാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒര്‍ട്ടേഗ ഭരണകൂടത്തിന്റെ കത്തോലിക്ക സഭയ്ക്കെതിരെയുള്ള വേട്ടയാടല്‍ തുടരുന്നു. പോലീസ് ക്രൂരതയെ തുടര്‍ന്നു വീട്ടു തടങ്കലിലായിരിന്ന മതഗല്‍പ്പ മെത്രാന്‍ റൊണാള്‍ഡോ ജോസ് അല്‍വാരസിനെയും വൈദികരെയും വിശ്വാസികളെയും ബന്ധനസ്ഥരാക്കി ക്കൊണ്ടുപോയി. രൂപതാസ്ഥാനത്ത് ആഗസ്റ്റ് 4 മുതൽ വീട്ടുതടങ്കലിലായിരുന്ന മെത്രാൻ റൊണാള്‍ഡോ ജോസ് അൽവാരസിനെയും വൈദികരും വൈദികാർത്ഥികളും അൽമായ വിശ്വാസികളുമുൾപ്പടെ മറ്റ് എട്ടുപേരെയുമാണ് പോലീസും അർദ്ധ സുരക്ഷാസേനയും ചേർന്ന് ബലാൽക്കാരമായി പിടിച്ചുകൊണ്ടുപോയത്.

ഇന്നലെ വെള്ളിയാഴ്ച (19/08/22) രാത്രിയിൽ ആയിരുന്നു സംഭവം. 8 വാഹനങ്ങളുമായി എത്തിയാണ് പോലീസ് രൂപതയുടെ അരമനയിൽ ഇടിച്ചുകയറി ഇത് ചെയ്തതെന്ന്‍ ദൃക്സാക്ഷികൾ പറഞ്ഞു. ഇവരെ നിക്കരാഗ്വേയുടെ തലസ്ഥാനമായ മനാഗ്വേയിലേക്കാണ് കൊണ്ടുപോയത്. ചോദ്യം ചെയ്യുന്നതിനാണ് കൊണ്ടു പോയതെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ രാജ്യത്തെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ ശക്തമായ രീതിയില്‍ പ്രതിഷേധം ഉയര്‍ത്തിയ ബിഷപ്പ് റൊണാള്‍ഡോ ജോസ് അല്‍വാരസിനെ ക്രൂശിക്കുവാനുള്ള പ്രസിഡന്‍റ് ഒര്‍ട്ടേഗയുടെ സമ്മര്‍ദ്ധ തീരുമാനമായാണ് ഇതിനെ നോക്കികാണുന്നത്. സർക്കാരിൻറെ സ്വേച്ഛാധിപത്യപരവും നീതിരഹിതവുമായ ഭരണത്തിനെതിരെ സ്വരമുയർത്തിയതാണ് കത്തോലിക്ക സഭയ്ക്കെതിരെയുള്ള ഇത്തരം നടപടികൾക്കു കാരണം.


Related Articles »