News - 2025
കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്ക ബാവ പ്രസിഡന്‍റ്; കെസിബിസിയ്ക്കു പുതിയ നേതൃത്വം
പ്രവാചകശബ്ദം 07-12-2022 - Wednesday
കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ പുതിയ പ്രസിഡന്റായി സീറോ മലങ്കര മേജർ ആർച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ തെരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് കെസിബിസി അധ്യക്ഷ സ്ഥാനം ബസേലിയോസ് മാർ ക്ലീമീസിൽ എത്തിച്ചേരുന്നത്.
വൈസ് പ്രസിഡന്റായി ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടനും കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ.അലക്സ് വടക്കുംതല പുതിയ കെസിബിസി സെക്രട്ടറി ജനറലായും തെരഞ്ഞെടുക്കപ്പെട്ടു. പാലാരിവട്ടം പിഓസിയിൽ നടന്ന കെസിബിസി ശൈത്യകാല സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. കെസിബിസി സെക്രട്ടറി ജനറലായി ഫാ ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി തുടരും.