News - 2025

യുദ്ധത്തിന് നടുവിലെ ശൈത്യത്തെ അതിജീവിക്കാൻ സഹായം: യുക്രൈന് വീണ്ടും കൈത്താങ്ങുമായി വത്തിക്കാൻ

പ്രവാചകശബ്ദം 16-12-2022 - Friday

വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ പ്രതിസന്ധികള്‍ക്കിടെ കഠിനമായ ശൈത്യകാലത്തിലൂടെ കടന്നുപോകുന്ന യുക്രൈന് ജനതയ്ക്കു സഹായവുമായി വത്തിക്കാന്റെ ഉപവിപ്രവർത്തങ്ങൾക്കായുള്ള ഡിക്കാസ്റ്ററി. തെർമൽ വസ്ത്രങ്ങൾ ലഭ്യമാക്കിക്കൊണ്ടാണ് വത്തിക്കാന്റെ സഹായം. റഷ്യയുടെ ആക്രമണത്തില്‍ യുക്രൈനിലെ നാൽപതു ശതമാനത്തോളം ഊർജ്ജോത്പാദന കേന്ദ്രങ്ങൾ തകർക്കപ്പെട്ടതിനാൽ യുക്രൈനിലെ സാധാരണ ജനജീവിതം ദുരിത പൂർണ്ണമായതുകൊണ്ടാണ് പരിശുദ്ധ സിംഹാസനം ഇത്തരമൊരു സേവനവുമായി രംഗത്തുവന്നത്. വത്തിക്കാൻ അപ്പസ്തോലിക ഉപവിപ്രവർത്തങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ തലവൻ കർദ്ദിനാൾ ക്രജേവ്സ്‌കിയുടെ മേൽനോട്ടത്തിലാണ് പദ്ധതി ഏകോപിപ്പിക്കുന്നത്.

2018 നവംബർ 26-ന് കാസ സാന്താ മാർത്തായിൽ അർപ്പിച്ച വിശുദ്ധബലി മദ്ധ്യേ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ വാക്കുകളെ അധികരിച്ച്, ഉദാരതയും ദാനശീലവും എന്നും തുടരേണ്ട ഒന്നാണെന്നും, ഇപ്പോൾ തെർമൽ ഉടുപ്പുകളും ജനറേറ്ററുകളും നൽകുന്നതിനപ്പുറവും യുക്രൈൻ ജനതയ്ക്കുള്ള സഹായങ്ങൾ തുടരുമെന്നും കർദ്ദിനാൾ ക്രജേവ്സ്‌കി പറഞ്ഞു. റഷ്യ യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം നിരവധി തവണ പാപ്പയുടെ പേരിലുള്ള സഹായം വത്തിക്കാന്‍ യുക്രൈനില്‍ എത്തിച്ചിരിന്നു. യുക്രൈന്‍ ജനതയ്ക്കായി സംഭാവനകൾ നൽകുവാൻ താല്പര്യമുള്ളവർക്കായി https://www.eppela.com/projects/9302 എന്ന വെബ്സൈറ്റും പരിശുദ്ധ സിംഹാസനം ഒരുക്കിയിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »