News
ഗ്വാഡലൂപ്പ സന്ദര്‍ശനം: ബെനഡിക്ട് പാപ്പയുടെ നടക്കാതെ പോയ സ്വപ്നം
പ്രവാചകശബ്ദം 02-01-2023 - Monday
റോം: മെക്സിക്കോയില്‍ മരിയന്‍ പ്രത്യക്ഷീകരണം കൊണ്ട് ശ്രദ്ധ നേടിയ ഗ്വാഡലൂപ്പ പത്രോസിന്റെ പിന്‍ഗാമിയായിരിക്കെ സന്ദര്‍ശിക്കുക എന്ന സ്വപ്നം ബാക്കിയാക്കിയാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ വിടവാങ്ങിയത്. 2012-ല്‍ പാപ്പ മെക്സിക്കോ സന്ദര്‍ശിച്ചിരുന്നെങ്കിലും ഗ്വാഡലൂപ്പ സന്ദര്‍ശിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഈ ഒരു കാര്യത്തില്‍ മാത്രമാണ് തനിക്ക് പശ്ചാത്താപമുള്ളതെന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പാപ്പ തന്നെ പറഞ്ഞിട്ടുണ്ട്. “അവളെക്കൂടാതെ (ഗ്വാഡലൂപ്പ) എന്റെ സന്ദര്‍ശനം പൂര്‍ണ്ണമല്ല” എന്നും ബെനഡിക്ട് പതിനാറാമന്‍ പറഞ്ഞിട്ടുണ്ട്. ബെനഡിക്ട് പാപ്പ വിടവാങ്ങിയതിന് പിന്നാലെ ഡിസംബര്‍ 31-ന് മെക്സിക്കന്‍ വൈദികനായ ഫാ. ഹ്യൂഗോ വാള്‍ഡെമാറാണ് ഇക്കാര്യങ്ങള്‍ അനുസ്മരിച്ചത്.
മാര്‍പാപ്പയാകുന്നതിനു മുന്‍പ് നിരവധി പ്രാവശ്യം ഗ്വാഡലൂപ്പ മാതാവിന്റെ തീർത്ഥാടന കേന്ദ്രം സന്ദര്‍ശിച്ചിട്ടുള്ള അദ്ദേഹം അവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗ്വാഡലൂപ്പയില്‍ അദ്ദേഹം ഏറെ ആകൃഷ്ടനായിരുന്നുവെന്ന് ഫാ. ഹ്യൂഗോ സ്മരിച്ചു. അതേസമയം ഗ്വാഡലൂപ്പ മരിയൻ തീര്‍ത്ഥാടന കേന്ദ്രത്തിലെ അൾത്താരയിൽ ബെനഡിക്ട് പതിനാറാമന്റെ ചിത്രം സ്ഥാപിച്ചു അനുസ്മരണ പ്രാര്‍ത്ഥന ആരംഭിച്ചിട്ടുണ്ട്. ഗ്വാഡലൂപ്പ ബസിലിക്കയിൽ നടക്കുന്ന എല്ലാ ബലിയര്‍പ്പണങ്ങളിലും പാപ്പയെ അനുസ്മരിച്ച് പ്രാര്‍ത്ഥന നടത്തുന്നുണ്ട്.
500 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക