Purgatory to Heaven. - July 2024
ശുദ്ധീകരണാത്മാക്കളുടെ നിലവിളി വിശുദ്ധ ബ്രിഡ്ജെറ്റ് കേട്ടപ്പോള്‍..!
സ്വന്തം ലേഖകന്‍ 23-07-2024 - Tuesday
“ദാസന്മാരുടെ കണ്ണുകള്‍ യജമാനന്റെ കയ്യിലേക്കെന്നപോലെ, ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ കണ്ണിലേക്കെന്നപോലെ, ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു കരുണ തോന്നുവോളം ഞങ്ങളുടെ കണ്ണുകള്‍ അവിടത്തെ നോക്കിയിരിക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 123:2).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-23
ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ സ്വര്‍ഗ്ഗത്തിലേക്ക് നോക്കി ഉച്ചത്തില്‍ അപേക്ഷിക്കുന്നത് വിശുദ്ധ ബ്രിഡ്ജെറ്റ് കേള്‍ക്കുകയുണ്ടായി. അവരുടെ നിലവിളി ഇപ്രകാരമായിരിന്നു. “ഓ കരുണയുള്ള ദൈവമേ, ഈ അന്ധകാരത്തില്‍ നിന്നും, നിത്യപ്രകാശത്തിലേക്ക് പ്രവേശിക്കുവാനും അങ്ങയുടെ ധന്യമായ ദര്‍ശനം ഞങ്ങള്‍ക്ക് സാധ്യമാക്കുവാനും വേണ്ടി കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്ക്, ആ കാരുണ്യപ്രവര്‍ത്തികളുടെ നൂറ് മടങ്ങ് പ്രതിഫലമായി തിരിച്ചു നല്‍കണമേ”.
വിചിന്തനം:
നിങ്ങളെ ആത്മീയമായും ഭൌതികമായും സഹായിച്ചിട്ടുള്ളത് ആരൊക്കെയാണ്? അവര്‍ക്കായി ഒരു വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുക. അവര്‍ക്കായി ഒരു നന്മ പ്രവര്‍ത്തിയെങ്കിലും ചെയ്തുകൊണ്ട് നിങ്ങളുടെ നന്ദി പ്രകാശിപ്പിക്കുക. അത് ദൈവത്തെ സന്തോഷിപ്പിക്കുകയും അവിടുത്തെ തിരുമുമ്പില്‍ നമ്മുടെ യോഗ്യതകളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക