Purgatory to Heaven. - July 2024

ആത്മാവിന്റെ യാത്രയിലൂടെ ഡാന്റെ

സ്വന്തം ലേഖകന്‍ 24-07-2022 - Sunday

“കര്‍ത്താവിന്റെ മലയില്‍ ആര് കയറും? കളങ്കമറ്റ കൈകളും, നിര്‍മ്മല ഹൃദയവും ഉള്ളവന്‍, മിഥ്യയുടെ മേല്‍ മനസ്സ് പതിക്കാത്തവനും കള്ള സത്യം ചെയ്യാത്തവനും തന്നെ. അവന്റെ മേല്‍ കര്‍ത്താവ് അനുഗ്രഹം ചൊരിയും, രക്ഷകനായ ദൈവം അവന് നീതിനടത്തി കൊടുക്കും. ഇപ്രകാരമുള്ളവരാണ് അവിടുത്തെ അന്വോഷിക്കുന്നവരുടെ തലമുറ; അവരാണ് യാക്കോബിന്റെ ദൈവത്തെ തേടുന്നത്” ( സങ്കീര്‍ത്തനങ്ങള്‍ 24:3-6).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-24

തന്റെ ‘ഡിവൈന്‍ കോമഡി’ യിലൂടെ കവിയായ ഡാന്റെ പറയുന്നു: “ഈ മലകള്‍ ഒരു പ്രത്യേക തരത്തിലുള്ളതാണ്, ഈ മലയുടെ കയറ്റത്തിന്റെ തുടക്കം വളരെയേറെ കഠിനമാണ്; എന്നാല്‍ നാം കയറ്റത്തില്‍ പുരോഗമിക്കുന്തോറും അതിന്റെ ചായ്‌വ് കൂടി വരികയും ചെയ്യുന്നു. കൂടുതല്‍ കയറുംതോറും, ഒരു വഞ്ചിയില്‍ അരുവിയിലൂടെ താഴോട്ട് പോകുന്നപോലെ ആയാസരഹിതമായി തീരും കയറ്റം. അത് അവസാനിക്കുന്ന സ്ഥലത്ത് ചെല്ലുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഭാരമെല്ലാം ഇറക്കിവെച്ച് വിശ്രമിക്കുവാന്‍ സാധിക്കും” (Purgatorio Canto 4).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾ അനുഭവിക്കുന്ന സഹനവും ഇതുപോലെയാണന്നു പറയാം. “ഒരാത്മാവ് മലയുടെ അടിയില്‍ ആയിരിക്കുമ്പോള്‍, അതിന് മുകളിലേക്ക് കയറുവാനുള്ള ഉത്സാഹം കുറവായിരിക്കും, കയറ്റം വളരെ കുത്തനെയുള്ളതാണ് എന്നതാണ് അതിന്റെ കാരണങ്ങളില്‍ ഒന്ന്. ഒരുവന്‍ തന്റെ പാപങ്ങളില്‍ നിന്നും ശുദ്ധീകരിക്കപ്പെടുംതോറും അവന്റെ സഹനങ്ങള്‍ കുറയുകയും, കൂടുതല്‍ കയറുംതോറും അവന് കയറ്റം എളുപ്പമായി തോന്നുന്നു. അവന്‍ തന്റെ കയറ്റത്തില്‍ പുരോഗമിക്കുന്തോറും പാത വളരെ എളുപ്പമുള്ളതായി മാറികൊണ്ടിരിക്കും, ഉയരത്തിലേക്ക് കയറും തോറും കൂടുതല്‍ സഹിക്കുവാനുള്ള അവന്റെ സന്നദ്ധതയോടൊപ്പം അവന്റെ നന്മയും വര്‍ദ്ധിക്കുന്നു”

(അല്ലെന്‍ മാന്‍ഡില്‍ബോം, ഇറ്റാലിയന്‍ സാഹിത്യത്തെക്കുറിച്ചുള്ള അമേരിക്കന്‍ പ്രൊഫസ്സര്‍, കവി, ഡിവൈന്‍ കോമഡിയുടെ വ്യാഖ്യാതാവ്)

വിചിന്തനം:

പ്രാര്‍ത്ഥിക്കുക: “അതിശക്തനായ ദൈവമേ, ഈ ക്ഷണികമായ ദിവസങ്ങളില്‍ ഞാന്‍ എന്റെ സമയം മുഴുവനും ശങ്കിച്ചിരിക്കുവാന്‍ ചിലവഴിക്കാതെ, ശുഭാപ്തി വിശ്വാസത്തോട് കൂടി എന്റെ ലക്ഷ്യത്തെ പിന്തുടരുവാന്‍ എന്നെ സഹായിക്കണമേ. ഓരോ ദിവസവും അമൂല്യമായി കണ്ട് കൂടുതല്‍ അചഞ്ചലമായി ജീവിക്കുവാന്‍ എനിക്ക് ശക്തി പകരണമേ.”

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »