Life In Christ

ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ മധ്യത്തിലും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നൈജീരിയ ഒന്നാമത്

പ്രവാചകശബ്ദം 29-01-2023 - Sunday

വാഷിംഗ്ടണ്‍ ഡി‌.സി: ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ മധ്യത്തിലും തിരുസഭ ജീവിതത്തിന്റെ പരമ പ്രധാനമായ ആരാധനയായ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന കത്തോലിക്കരുടെ എണ്ണം ഏറ്റവും കൂടുതല്‍ ക്രൈസ്തവ നൈജീരിയയില്‍. 1980-കളില്‍ സ്ഥാപിതമായ 'ദി വേള്‍ഡ് വാല്യു സര്‍വ്വേ' (ഡബ്യു.വി.എസ്) കത്തോലിക്കര്‍ കൂടുതലായുള്ള 36 രാജ്യങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങളില്‍ നിന്നുമാണ് ആഴ്ചയില്‍ ഒരിക്കലോ അതില്‍ കൂടുതലോ വിശുദ്ധ കുര്‍ബാനകളില്‍ പങ്കെടുക്കുന്നവര്‍ ഏറ്റവും കൂടുതല്‍ നൈജീരിയയിലാണെന്ന് (94%) വ്യക്തമായത്. കടുത്ത മതപീഡനത്തിനു ഇടയിലും നൈജീരിയന്‍ കത്തോലിക്കരുടെ വിശ്വാസം തകര്‍ക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. 73% വുമായി കെനിയയാണ് തൊട്ടുപിന്നില്‍. 69% വുമായി ലെബനന്‍ മൂന്നാം സ്ഥാനത്തുണ്ട്.

കത്തോലിക്ക ജനസംഖ്യയില്‍ പകുതിയോ അതിന് മുകളിലോ ആഴ്ചതോറും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന രാഷ്ട്രങ്ങളില്‍ 56%വുമായി ഫിലിപ്പീന്‍സ് ആണ് ഏറ്റവും മുന്നില്‍. 54% വുമായി കൊളംബിയ രണ്ടാമതും, 52% വുമായി പോളണ്ട് മൂന്നാം സ്ഥാനത്തും അതിന് പിന്നില്‍ 50% വുമായി ഇക്വഡോറുമാണ് മറ്റ് സ്ഥാനങ്ങളിലുള്ള രാജ്യങ്ങള്‍. കത്തോലിക്കാ ജനസംഖ്യയുടെ പകുതിക്ക് താഴേയും മൂന്നിലൊന്നിന് മുകളിലുമായി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന രാഷ്ട്രങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ബോസ്നിയ & ഹെര്‍സെഗോവിനയാണ് (48%), തൊട്ടുപിന്നില്‍ മെക്സിക്കോ (47%), നിക്കരാഗ്വേ (45%), ബൊളീവിയ (42%), സ്ലോവാക്യ (40%), ഇറ്റലി (38%), പെറു (33%) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്കുകള്‍.

പത്തുപേരെ കണക്കില്‍ എടുക്കുമ്പോള്‍ അതില്‍ മൂന്നോ, നാലോ പേര്‍ ആഴ്ചതോറും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന രാഷ്ട്രങ്ങളുടെ കണക്ക് നോക്കുമ്പോള്‍: വെനിസ്വേല (30%), അല്‍ബേനിയ (29%), സ്പെയിന്‍ (27%), ക്രൊയേഷ്യ (27%), ന്യൂസിലാന്‍ഡ് (25%), യു.കെ (25%) ഇങ്ങനെയാണ് പട്ടിക നീളുന്നത്. ‘കാരാ’ (സി.എ.ആര്‍.എ)യുടെ സര്‍വ്വേ പ്രകാരം അമേരിക്കന്‍ കത്തോലിക്കരില്‍ ആഴ്ചതോറുമോ അതിലധികമോ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 24% മായിരുന്നു (കൊറോണ പകര്‍ച്ച വ്യാധിക്ക് മുന്‍പ്). എന്നാല്‍ കഴിഞ്ഞ വേനലില്‍ പുറത്തുവന്ന സര്‍വ്വേഫലം അനുസരിച്ച് പ്രായപൂര്‍ത്തിയായ അമേരിക്കക്കാരില്‍ ഏഴു ശതമാനത്തിന്റെ ഇടിവ് സംഭവിച്ചിട്ടുണ്ട്.

ഹംഗറി (24%), സ്ലോവേനിയ (24%), ഉറുഗ്വേ (23%), ഓസ്ട്രേലിയ (21%), അര്‍ജന്റീന (21%), പോര്‍ച്ചുഗല്‍ (20%), ചെക്ക് റിപ്പബ്ലിക്ക് (20%), ഓസ്ട്രിയ (17%) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്കുകള്‍. ലിത്വാനിയ (16%), ജര്‍മ്മനി (14%), കാനഡ (14%), ലാത്വിയ (11%), സ്വിറ്റ്സര്‍ലന്‍ഡ് (11%), ബ്രസീല്‍ (8%), ഫ്രാന്‍സ് (8%), നെതര്‍ലന്‍ഡ്‌സ്‌ (7%) എന്നീ രാജ്യങ്ങളിലാണ് ഞായറാഴ്ച കുര്‍ബാനകളില്‍ മുടങ്ങാതെ പങ്കെടുക്കുന്നവരുടെ എണ്ണം ഏറ്റവും കുറവ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »