News - 2024
വിശുദ്ധ ബൈബിൾ കത്തിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍
പ്രവാചകശബ്ദം 31-01-2023 - Tuesday
കാസര്‍ഗോഡ്: പരിപാവനമായ വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍ കത്തിയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍. മുളിയാർ എരിഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫ (34)യെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ കാസര്‍ഗോഡ് മൂളിയാറിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ആശുപത്രി ജീവനക്കാര്‍ തയാറാക്കിയ പുല്‍ക്കൂടില്‍ നിന്നു രൂപങ്ങള്‍ നീക്കം ചെയ്ത പ്രതിയാണ് മുസ്തഫ. തറയിൽ വച്ച സമ്പൂർണ ബൈബിൾ വെളിച്ചെണ്ണയൊഴിച്ചശേഷം സ്റ്റൗവിൽ നിന്നും തീപടർത്തി കത്തിക്കുന്ന വീഡിയോയാണ് ഇയാള്‍ കെഎല്‍47 എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്.
പാലുദാൻ ഖുർആൻ കത്തിച്ചതിൽ പ്രതിഷേധിച്ചാണ് ബൈബിൾ കത്തിക്കുന്നതെന്ന വാക്കുകളോടെയാണ് ഇയാള്‍ വിശുദ്ധ ഗ്രന്ഥം കത്തിച്ചത്. ഡെന്മാർക്കിലെ വലതുപക്ഷ രാഷ്ട്രീയ നേതാവാണ് പാലുദാൻ. മതേതര സ്വഭാവമുള്ള ഭാരതത്തില്‍ ക്രൈസ്തവരുടെ പാവനമായ വിശുദ്ധ ഗ്രന്ഥം കത്തിച്ച് വര്‍ഗ്ഗീയത ആളിക്കത്തിച്ച ഇയാള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം വീഡിയോ പുറത്തു വന്നപ്പോള്‍ മുതല്‍ ശക്തമായിരിന്നു. സംഭവം വിവാദമായതോടെ ബേഡകം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ഇയാൾക്കതിരേ ഐപിസി 153A (ലഹളയുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപിപ്പിക്കുക), 295A (മതത്തെയോ മത വിശ്വാസങ്ങളെയോ അവഹേളിച്ചുക്കൊണ്ട് പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ച് ബോധപൂർവ്വമായി പ്രവർത്തിക്കുക) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. നേരത്തെ പുല്‍ക്കൂടില്‍ നിന്നു രൂപങ്ങള്‍ നീക്കം ചെയ്ത സംഭവത്തില്‍ ഇയാള്‍ മാനസിക രോഗിയാണെന്ന് ആരോപിച്ച് കുറ്റവിമുക്തനാക്കിയിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക