India - 2024

കെ‌സി‌ബി‌സി അധ്യാപക അവാർഡ് ജോഷി വടക്കന്

പ്രവാചകശബ്ദം 14-02-2023 - Tuesday

കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതി (കെ‌സി‌ബി‌സി)യുടെ വിദ്യാഭ്യാസ കമ്മീഷൻ്റെ 2022-- 23 അധ്യയന വർഷത്തിലെ അധ്യാപക അവാർഡിന് ജോഷി വടക്കൻ അർഹനായി. തൃശൂർ ജില്ലയിലെ മരിയാപുരം മിഷൻ ഹോം എൽ പി സ്കൂൾ പ്രധാനാധ്യാപകനാണ്. സംസ്ഥാനത്തെ സീറോ മലബാർ, ലത്തീൻ, സീറോ മലങ്കര സഭാവിഭാഗങ്ങളിലെ 32 രൂപതകളിൽ നിന്നുള്ള നാമനിർദ്ദേശങ്ങൾ പരിഗണിച്ചാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡൻ്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, തൃശൂർ അതിരൂപത ടീച്ചേഴ്സ് ഗിൽഡ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ കെ‌പി‌എസ്‌ടി‌എ വിചാർ സെൽ സംസ്ഥാന ചെയർമാൻ, കേരള കത്തോലിക്ക സഭയുടെ പാസ്റ്ററൽ കൗൺസിലായ കേരള കാത്തലിക് കൗൺസിൽ ട്രഷറർ, കത്തോലിക്ക കോൺഗ്രസ് തൃശൂർ അതിരൂപത പ്രസിഡൻ്റ് എന്നീ ചുമതലകൾ വഹിക്കന്ന അദ്ദേഹം തൃശൂർ അതിരൂപതയിലെ പറപ്പൂർ ഇടവകാംഗവും അന്നകര സ്വദേശിയുമാണ്.

മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് യു.പി.സ്കൂൾ അധ്യാപിക വിനീത പോൾ സഹധർമ്മിണിയാണ്. ഡോ.സന്ദേശ് ജോഷി (ജൂബിലി മിഷൻ ഹോസ്പിറ്റൽ ,തൃശൂർ), ബിരുദ വിദ്യാർത്ഥിയായ സംഗീത് ജോഷി എന്നിവർ മക്കളാണ്. ഫെബ്രുവരി 18 ശനിയാഴ്ച്ച, തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളന വേദിയിൽ വെച്ച് അവാർഡ് ദാനം നിർവ്വഹിക്കും.


Related Articles »