News - 2024
ഹെയ്തിയിൽ വീണ്ടും കത്തോലിക്ക മിഷ്ണറി വൈദികനെ തട്ടിക്കൊണ്ടുപോയി
പ്രവാചകശബ്ദം 14-03-2023 - Tuesday
പോർട്ട്-ഓ-പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയിൽ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി. പോർട്ട്-ഓ-പ്രിൻസിലെ ക്രോയിക്‌സ് ഡെസ് ബൊക്കെറ്റ് എന്ന പ്രദേശത്ത് നിന്നാണ് ഫാ. ജീൻ-യെവ്സ് മെഡിഡോര്‍ എന്ന മിഷ്ണറി വൈദികനെ തട്ടിക്കൊണ്ടുപോയത്. 1831-ല്‍ സ്ഥാപിതമായ ക്ലെറിക്സ് ഓഫ് സെന്‍റ് വിയേറ്റര്‍ സന്യാസ സമൂഹാംഗമായ വൈദികനെ മാർച്ച് 10 വെള്ളിയാഴ്ചയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദികനെ കാറിൽ കയറ്റി ആയുധധാരി സംഘം തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്നാണ് വിവരം. പോർട്ട്-ഓ-പ്രിൻസിന്റെ പ്രാന്തപ്രദേശമായ ക്രോയിക്‌സ് ഡെസ് ബൊക്കെറ്റ്, തട്ടിക്കൊണ്ടുപോകല്‍ നടത്തുന്ന 400 മാവോസോ എന്ന സായുധ സംഘത്തിന്റെ നിയന്ത്രണത്തിലാണ്.
വേദനാജനകമാണെന്നും വൈദികന്റെ മോചനത്തിനായി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിക്കുന്നതായും ക്ലെറിക്സ് ഓഫ് സെന്‍റ് വിയേറ്റര്‍ സന്യാസ സമൂഹം പ്രസ്താവിച്ചു. നേരത്തെ ഹെയ്തിയില്‍ ക്ലരീഷ്യൻ മിഷ്ണറി വൈദികനെ തട്ടിക്കൊണ്ടു പോയി അദ്ദേഹം മോചിതനായി ദിവസങ്ങള്‍ പിന്നിടും മുന്‍പാണ് മറ്റൊരു വൈദികനെ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സായുധ സംഘട്ടനങ്ങളാലും സാമ്പത്തികവും, സാമൂഹ്യപരവുമായ പ്രശ്നങ്ങളാലും നട്ടം തിരിയുന്ന ഒരു രാജ്യമാണ് ഹെയ്തി. അപ്രതീക്ഷിതമായ അക്രമങ്ങള്‍ കാരണം രാജ്യത്ത് അരക്ഷിതാവസ്ഥയും, ക്ഷാമവും, ദാരിദ്ര്യവും കൊള്ളയും കൊലപാതകവും പതിവു സംഭവങ്ങളാണ്.
Tag: TPriest of the Clerics of St. Viator kidnapped, Father Jean-Yves Medidor, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക