News - 2024
ലോകയുവജന സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴും ഒഡീഷയിലെ യുവാക്കളുടെ മനസിലെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല
സ്വന്തം ലേഖകന്‍ 29-07-2016 - Friday
ക്രാക്കോവ്: ലോകയുവജന സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ഒഡീഷയില്‍ നിന്നും എത്തിയ യുവജനങ്ങളുടെ മനസില്‍ ഇന്നും നീറുന്ന ഓര്‍മ്മകള്‍ ശേഷിക്കുകയാണ്. 2008-ല്‍ ക്രൈസ്തവര്‍ക്കും ദളിതര്‍ക്കും നേരെ സംഘടിതമായി നടന്ന ആക്രമണത്തില്‍ നൂറുകണക്കിനു ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ നാട്ടില്‍ മാവോയിസ്റ്റുകളാണെന്ന വ്യാജേന ക്രൈസ്തര്‍ക്കു നേരെയുള്ള ആക്രമണം ഇന്നും തുടരുകയാണെന്നു യുവജന സമ്മേളനത്തിന് എത്തിയ ഒഡീഷായില്‍ നിന്നുള്ള സംഘം അഭിപ്രായപ്പെടുന്നു.
21-കാരനായ ജോണ്‍, കുട്ടക്ക്-ഭുവനേശ്വര്‍ രൂപതയില്‍ നിന്നും സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പോളണ്ടില്‍ എത്തിയ യുവാവാണ്. 2008-ല്‍ നടന്ന കലാപത്തില്‍ ജോണിന് തന്റെ സുഹൃത്തിനെ നഷ്ടമായിരുന്നു. ഇപ്പോഴും തന്റെ സുഹൃത്തിന്റെ ഫോട്ടോ ജോണ്‍ പേഴ്‌സില്‍ സൂക്ഷിക്കുന്നു.
"ജീവിച്ചിരുന്നപ്പോള്‍ ബൈബിളില്‍ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന വ്യക്തിയല്ല എന്റെ സുഹൃത്ത്. പക്ഷേ അവന്‍ ക്രിസ്തുവിനെപ്രതി കൊല്ലപ്പെടുകയായിരുന്നു. ക്രിസ്തു തന്റെ നാമം മഹത്വപ്പെടുവാന്‍ എന്റെ പ്രിയ സുഹൃത്തിനെ വിളിച്ചിരിക്കുന്നു. ഞാന്‍ അതിലാണ് സന്തോഷിക്കുന്നത്". ജോണ്‍ പറയുന്നു.
ഒഡീഷായില്‍ നിന്നും 50 പേരടങ്ങുന്ന യുവജന സംഘം മൂന്നു വൈദികരുടെ നേതൃത്വത്തിലാണ് പോളണ്ടില്‍ എത്തിയിരിക്കുന്നത്. ഔദ്യോഗിക പ്രതിനിധികളെ കൂടാതെ മറ്റു രാജ്യങ്ങളെ പ്രതിനിധീകരിച്ച് പോളണ്ടിലേക്ക് ഇന്ത്യന്‍ വംശജര്‍ എത്തിയിട്ടുണ്ട്.
#SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക