News - 2024

ജർമ്മന്‍ ദേവാലയത്തിൽ നിന്നും ബെനഡിക്ട് പാപ്പ ഉപയോഗിച്ചിരിന്ന കുരിശ് മോഷണം പോയി

പ്രവാചകശബ്ദം 21-06-2023 - Wednesday

ബവേറിയ: ബെനഡിക്ട് പതിനാറാമൻ മാർപാപ്പ കഴുത്തിൽ അണിഞ്ഞിരുന്ന പെക്ടോറല്‍ കുരിശ് പാപ്പയുടെ സ്വദേശമായ ജർമ്മനിയിലെ ബവേറിയയിലെ ദേവാലയത്തിൽ നിന്നും മോഷണം പോയി. തിങ്കളാഴ്ചയാണ് സെന്റ് ഓസ്വാൾഡ് ദേവാലയത്തിലെ ചില്ലുകൂട്ടിൽ സൂക്ഷിച്ചിരുന്ന കുരിശ് മോഷണം പോയത്. ഇവിടെ നിന്നും പണവും നഷ്ട്ടപ്പെട്ടതായി പോലീസ് അറിയിച്ചു. കത്തോലിക്ക വിശ്വാസികളെ സംബന്ധിച്ച് വിലമതിക്കാനാവാത്ത മൂല്യമുള്ള ഒന്നാണ് ഈ കുരിശെന്നും സംഭവത്തെപ്പറ്റി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

ദേവാലയം സ്ഥിതി ചെയ്യുന്ന ട്രൗൺസ്റ്റീൻ ജില്ലയിലെ അറ്റോർണിയുടെ ഓഫീസാണ് അന്വേഷണത്തിന് ചുക്കാൻ പിടിക്കുന്നത്. ബവേറിയയിലെ മാർക്ക്റ്റൽ എന്ന ഗ്രാമത്തിലാണ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയായി മാറിയ ജോസഫ് റാറ്റ്സിംഗർ ജനിക്കുന്നത്. പാപ്പയ്ക്ക് രണ്ടു വയസ്സ് ആയപ്പോൾ പിതാവ് കുടുംബത്തെയും കൂട്ടി ട്രൗൺസ്റ്റീനിലേയ്ക്ക് താമസം മാറ്റി. ഇവിടെയാണ് മാർപാപ്പ സെമിനാരി വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

1951-ല്‍ സെന്റ് ഓസ്വാൾഡ് ദേവാലയത്തിൽവെച്ചായിരിന്നു പൗരോഹിത്യം സ്വീകരണം. ഈ ദേവാലയത്തിന്റെ 2020ൽ നടന്ന അറ്റകുറ്റപ്പണികൾക്ക് ശേഷം ചില്ലുകൂട്ടിൽ പാപ്പ നൽകിയ കുരിശ് പ്രദർശിപ്പിച്ചിരിക്കുകയായിരിന്നു. ഭാവിയില്‍ വിശുദ്ധ പദവിയിലേക്കോ വേദപാരംഗത സ്ഥാനത്തേക്കോ ഉയര്‍ത്തപ്പെടുവാന്‍ ബെനഡിക്ട് പതിനാറാമൻ മാർപാപ്പക്കു ഏറെ സാധ്യത കല്‍പ്പിക്കുന്നതിനാല്‍ കുരിശിന് വേണ്ടിയുള്ള അന്വേഷണം വരും ദിവസങ്ങളില്‍ സജീവമാക്കുമെന്നാണ് സൂചന.

Tag: Pectoral cross of Benedict XVI stolen from Bavarian church, Pope Emeritus Benedict XVI Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »