News

അര്‍ജന്റീനയിലെ പ്രമുഖ ഭൂതോച്ചാടകന്‍ ഫാ. കാർലോസ് മാൻകുസോ അന്തരിച്ചു

പ്രവാചകശബ്ദം 05-07-2023 - Wednesday

ലാ പ്ലാറ്റ: തെക്കേ അമേരിക്കൻ രാജ്യമായ അര്‍ജന്റീനയിലെ പ്രമുഖ ഭൂതോച്ചാടകന്‍ ഫാ. കാർലോസ് മാൻകുസോ അന്തരിച്ചു. വർഷങ്ങളോളം ലാ പ്ലാറ്റ അതിരൂപതയിൽ ഭൂതോച്ചാടനം നടത്തുന്നതിന് ബിഷപ്പുമാർ അധികാരപ്പെടുത്തിയ ഒരേയൊരു വ്യക്തിയായിരുന്നു അദ്ദേഹം. എണ്‍പത്തിയൊന്‍പതാം വയസ്സിലാണ് സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടത്. മൃതസംസ്കാരത്തോട് അനുബന്ധിച്ചുള്ള കുർബാനയ്ക്ക് ശേഷം വൈദികരുടെ സെമിത്തേരിയില്‍ മൃതദേഹം സംസ്ക്കരിച്ചു. പൗരോഹിത്യ കാലയളവില്‍ ഉടനീളം, ഭൂതോച്ചാടനം നടത്തുന്നതിലും അനേകര്‍ക്ക് യേശു നാമത്തില്‍ വിടുതല്‍ നല്‍കുന്നതിലും അദ്ദേഹം ഏറെ പ്രശസ്തനായിരുന്നു.

ലാ പ്ലാറ്റയിലെ ആർച്ച് ബിഷപ്പ് എമിരിറ്റസ്, മോൺസ്. ഹെക്ടർ അഗൂറാണ് തന്റെ അധികാരപരിധിയിൽ ഭൂതോച്ചാടനം നിർവഹിക്കാൻ അദ്ദേഹത്തെ ആദ്യമായി നിയോഗിക്കുന്നത്. അന്നു കർദ്ദിനാളായിരിന്ന ബെർഗോളിയോയും (ഫ്രാൻസിസ് മാർപാപ്പ) ഫാ. കാർലോസിനു വിവിധ ഭൂതോച്ചാടന ദൗത്യങ്ങള്‍ ഏല്‍പ്പിച്ചുകൊടുത്തു. കർമ്മലീത്ത സഹോദരിമാരുടെ ആശ്രമത്തിലും സാൻ ജോസ് സെമിനാരിയിലും അദ്ദേഹം കുമ്പസാരകനായി ദീര്‍ഘനാള്‍ സേവനം ചെയ്തു. 2012-ൽ, ബെനഡിക്ട് പതിനാറാമൻ പാപ്പ അദ്ദേഹത്തിന് വൈദികര്‍ക്കുള്ള പ്രത്യേക ബഹുമതി നൽകി ആദരിച്ചിരിന്നു.

Tag: Well-known exorcist priest dies in Argentina, Carlos Mancuso Catholic News, Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക






Related Articles »