News - 2024
സലേഷ്യൻ സമൂഹത്തിന്റെ ചരിത്രത്തിൽ ആദ്യമായി വിശുദ്ധ ഡോൺ ബോസ്കോയുടെ പിൻഗാമി കർദ്ദിനാൾ സ്ഥാനത്തേക്ക്
പ്രവാചകശബ്ദം 11-07-2023 - Tuesday
വത്തിക്കാന്‍ സിറ്റി: ചരിത്രത്തിൽ ആദ്യമായി വിശുദ്ധ ഡോൺ ബോസ്കോയുടെ പിൻഗാമിക്ക് കർദ്ദിനാൾ പദവി ലഭിക്കുന്നതിന്റെ ആനന്ദത്തില്‍ സലേഷ്യൻ സന്യാസ സമൂഹം. സമൂഹത്തിന്റെ റെക്ടർ മേജർ ഫാ. എയ്ഞ്ചൽ ഫെർണാണ്ടസിനെയാണ് മറ്റ് 20 പേരോടൊപ്പം കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തുന്നതായി ഇക്കഴിഞ്ഞ ഞായറാഴ്ച പാപ്പ പ്രഖ്യാപിച്ചത്. തങ്ങളിൽ ഫ്രാൻസിസ് പാപ്പയ്ക്കുള്ള ആത്മവിശ്വാസത്തിന്റെയും, പ്രതീക്ഷയുടെയും അടയാളമാണ് ഈ പ്രഖ്യാപനമെന്ന് സന്യാസ സമൂഹം പ്രസ്താവനയിലൂടെ പറഞ്ഞു. സലേഷ്യൻ സമൂഹത്തിലെ അംഗങ്ങൾ നിയുക്ത കർദ്ദിനാളിന് പ്രാർത്ഥനകളും, ആശംസകളും നേർന്നു.
വിശുദ്ധ ഡോൺ ബോസ്കോയുടെ പിൻഗാമികളിൽ വാഴ്ത്തപ്പെട്ട പദവിയിലേക്ക് വരെ ഉയർത്തപ്പെട്ട വൈദികരും, കൂരിയായിൽ അടക്കം മാർപാപ്പമാർക്ക് സേവനം ചെയ്ത വൈദികരും ഉണ്ടെങ്കിലും ഇതുവരെ ആർക്കും കർദ്ദിനാൾ പദവി ലഭിച്ചിരുന്നില്ല. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിൽ ദക്ഷിണ അർജൻറീനയിലെ സലേഷ്യൻ സമൂഹത്തിന്റെ സുപ്പീരിയർ പദവി വഹിക്കുന്ന സമയത്ത് അവിടെ ആർച്ച് ബിഷപ്പായിരുന്ന ഫ്രാൻസിസ് മാർപാപ്പയുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ടെന്ന് 2015 ൽ എസിഐ പ്രൻസാ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഫാ. എയ്ഞ്ചൽ ഫെർണാണ്ടസ് പറഞ്ഞിരുന്നു.
പില്‍ക്കാലത്ത് ഫ്രാൻസിസ് മാർപാപ്പ സലേഷ്യൻ വിദ്യാലയത്തിൽ വിദ്യാഭ്യാസം നടത്തിയിട്ടുണ്ട്. കൂടാതെ ഫാ. എൻട്രിക് പൊസോളി എന്നൊരു സലേഷ്യൻ വൈദികനാണ് ആത്മീയ ഗുരുവെന്ന നിലയിൽ പാപ്പയെ ദൈവവിളി തിരഞ്ഞെടുക്കാൻ സഹായിച്ചത്. 2015ൽ വിശുദ്ധ ഡോൺ ബോസ്കോയുടെ ഇരുന്നൂറാം ജന്മദിനം കൊണ്ടാടിയ വേളയിൽ ഫ്രാൻസിസ് മാർപാപ്പ ടൂറിനിലെ ബസിലിക്ക ഓഫ് മേരി ഹെല്പ് ഓഫ് ക്രിസ്ത്യൻസ് എന്ന ദേവാലയം സന്ദർശിക്കുകയും പരിശുദ്ധ കന്യകാമറിയത്തെ സ്നേഹിക്കാൻ താൻ സലേഷ്യൻ സമൂഹത്തിലെ അംഗങ്ങളിൽ നിന്നാണ് പഠിച്ചതെന്നു വെളിപ്പെടുത്തുകയും ചെയ്തിരിന്നു.
Tag:For the first time a successor to Don Bosco will be a Cardinal, Fr. Ángel Fernández Artime, Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക