News - 2025
നമുക്കായി പിറന്ന നമ്മുടെ അമ്മ... സെപ്റ്റംബർ 8-ന് ലോകം മുഴുവൻ പരിശുദ്ധ കന്യകാ മാതാവിന്റെ ജനന തിരുനാൾ ആഘോഷിക്കുന്നു
ജേക്കബ് സാമുവേൽ 08-09-2015 - Tuesday
സൃഷ്ടാവായ ദൈവം തന്റെ സകല സൃഷ്ടികളിലും വച്ച് ഏറ്റവും പരിശുദ്ധയായി മറിയത്തെ സൃഷ്ടിച്ചു. ഇത് മറിയം ലോകരക്ഷകന്റെ മാതാവായി തീരുന്നതിനും, തദ്വരാ, സകല മനുഷ്യരുടേയും ആത്മീയ മാതാവായി തീരുന്നതിനും വേണ്ടിയുള്ള ദൈവീക പദ്ധതി പ്രകാരമാണ്.
അവർ ഗർഭസ്ഥയാകപ്പെടുകയും കൃപയുടെ നിറകുടമായി നിർമ്മലയായി ജനിക്കുകയും ചെയ്തത് പിറക്കാൻ പോകുന്ന പുത്രന്റെ എണ്ണമറ്റ ഗുണഗ്ഗണങ്ങൾ കാരണമാണ്. സ്വർഗ്ഗഭൂമികളുടെ രാജ്ഞിയായ അവളിലൂടെ സകല വംശത്തിനും സമ്പൂർണ്ണ കൃപ കൈവന്നിരിക്കുന്നു. അവളിലൂടെ, ത്രീത്വത്തിന്റെ ശക്തിയാൽ, അവിശ്വാസികൾ വിശ്വാസം ലഭിക്കുന്നതിനുള്ള വരം കൈവരിച്ചിരിക്കുന്നു! മുറിവേറ്റവർക്ക് കാരുണ്യത്തിന്റെ തലോടൽ ലഭിച്ചിരിക്കുന്നു! അവയവങ്ങളാകുന്ന നാം ക്രിസ്തുവാകുന്ന തലയോളം വളരുന്നു!
മേരിയിലൂടെ, സകല മനുഷ്യപ്രകൃതിയും ഉയർത്തപ്പെട്ടിരിക്കുന്നു. കാലാരംഭം മുതൽ, സഭ കൊണ്ടാടുന്നത് പോലെ, നാം അവളുടെ തിരുനാളിൽ സന്തോഷിച്ചാനന്ദിക്കുന്നു.
സഭാ കലണ്ടറിലെ മൂന്ന് ജനന തിരുന്നാളുകളിൽ ഒന്നാണിത്-യേശുവിന്റെ പിറന്നാൾ (25 ഡിസംബർ), സ്നാപക യോഹന്നാന്റെ പിറന്നാൾ(24 ജൂൺ), മേരിയുടെ പിറന്നാൾ. സംശയലേശമില്ലാതെ, മേരിയും യേശുവും പാപരഹിത ജന്മമെടുത്തവരെങ്കിൽ, മേരിയുടെ സന്ദർശനം മുഖാന്തരം, എലിസബത്തിന്റെ ഗർഭപാത്രത്തിൽ വച്ച്, ജന്മപാപം കഴുകി വെടിപ്പാക്കപ്പെട്ട ശേഷമായിരുന്നു വിശുദ്ധയോഹന്നാന്റെ ജനനം.
രക്ഷകന്റെ മാതാവായി, രക്ഷയുടെ പ്രഭാത കിരണമായി മേരി ഈ ലോകത്ത് അവതാരം ചെയ്തത് പരിഗണിച്ചാണ്, സഭ മാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നത്. രക്ഷാകര ചരിത്രത്തിലെ നാഴിക കല്ലായിട്ടാണ് കന്യകയുടെ അനുകരണാതീതമായ സ്ഥാനം അടയാളപ്പെടുത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ, ഏതൊരു സൃഷ്ടിയേയും ഭരമേല്പ്പിച്ചിരിക്കുന്ന ഏറ്റവും ഔന്നത്യമുള്ള ദൗത്യമാണ് അവർ വഹിച്ചിരിന്നത്. ദൈവമാതാവ് നമ്മുടേയും മാതാവാണെന്നതിൽ നാം ആഹ്ലാദിക്കുന്നു. നമ്മുടെ പ്രതിവാക്യ സ്തുതി ഗീതമായ ലുത്തീനിയയിലെ ഏറ്റവും സുന്ദരമായ വിശേഷണങ്ങളിലൊന്നായ, “ഞങ്ങളുടെ സന്തോഷത്തിന്റെ കാരണ”മായ വാഴ്ത്തപ്പെട്ട കന്യകാമറിയമേ എന്ന് വിളിച്ചു കൊണ്ടുള്ള പ്രാർത്ഥന കൂടെ കൂടെ ചൊല്ലാം.
സെപ്റ്റംബർ എട്ട്, ഗ്രീഷ്മകാലത്തിന്റെ അവസാനവും, ശിശിരത്തിന്റെ ആരംഭവും കുറിക്കുന്ന ദിനമായതിനാൽ, ധാരാളം കൃതജ്ഞതാ സ്ത്രോത്ര ആഘോഷങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണല്ലോ. പരമ്പരാഗത റോമൻ അനുഷ്ഠാന ക്രമമനുസരിച്ച്, വേനൽക്കാലത്തെ കൊയ്ത്തിന്റേയും തണുപ്പു കാലത്തെ വിതയുടേയും അനുഗ്രഹത്തിന്റെ ദിവസം കൂടിയാണിത്.
‘മുന്തിരിക്കൊയ്ത്തിന്റെ മാതാവ്’- എന്നാണ് ഫ്രാൻസിലെ മുന്തിരി കർഷകർ ഈ പെരുന്നാളിനെ വിളിച്ചിരുന്നത്. വാഴ്ത്തുന്നതിനായ് ഏറ്റവും മുന്തിയ മുന്തിരി അവർ ഇടവക പള്ളിയിൽ കൊണ്ടു വരുമായിരുന്നു: ശേഷം, കുറേ കുലകൾ മേരിയുടെ പ്രതിമയുടെ കൈകൾക്കുളിൽ തൂക്കി ഇടുമായിരുന്നു. പുതു മുന്തിരി വിളംമ്പുന്ന പെരുന്നാൾ സദ്യയും ഈ ഉൽസവദിവസം നടത്തിയിരുന്നു.
ആൽപ്സ് പർവ്വത നിരയോട് ചേർന്ന് കിടക്കുന്ന ഓസ്ടിയയുടെ പ്രദേശങ്ങളിൽ ‘മലയിറക്കുൽസവം’ (Drive-Down Day)- എന്ന പേരിൽ ഈ പെരുന്നാൾ ആഘോഷിക്കുന്നുണ്ട്:- കുന്നുകളുടെ ചെരിവുകളിലുള്ള വേനൽക്കാല മേച്ചിൽ പുറങ്ങളിൽ നിന്നും, കന്നുകാലികളേയും, ആട്ടിൻപറ്റങ്ങളേയും താഴേക്ക് നയിച്ച്, താഴ്വരയിലുള്ള ശീതകാല കൂടുകളിൽ സൂക്ഷിച്ചിരിക്കുന്ന രീതി. സധാരണയായി ഇത് വലിയ ഒരു കാരവൻ ആണ്-തോരണങ്ങളും, അലങ്കാരങ്ങളും, ഉൽസവ തിമിർപ്പുമായി നീങ്ങുന്ന നീണ്ട ഒരു ആടുമാടുകളുടെ യാത്രാശൃംഖല.
ഈ ദിവസത്തെ പാലും, മിച്ചം വരുന്ന ഭക്ഷണ പദാർത്ഥങ്ങളും, മാതാവിന്റെ ജനന സ്മരണാർത്ഥം, സാധുക്കൾക്ക് കൊടുക്കുന്ന പതിവ്, ഓസ്ടിയായിലെ ചില പ്രദേശങ്ങളിൽ ഇന്നും ആചരിച്ചു`പോരുന്നു