India - 2025
മോൺ. ജോസഫ് കുഴിഞ്ഞാലിലിന്റെ നാല്പതാം ചരമവാർഷികം ആചരിച്ചു
24-08-2023 - Thursday
മാർത്താണ്ഡം: മലങ്കര കത്തോലിക്കാസഭയുടെ ധീര മിഷ്ണറിയും മേരീ മക്കൾ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ മോൺ. ജോസഫ് കുഴിഞ്ഞാലിലിന്റെ നാല്പതാം ചരമവാർഷികം അദ്ദേഹത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്ന മാർത്താണ്ഡം കത്തീഡ്രൽ ദേവാലയത്തിൽ ആചരിച്ചു. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു. തിരുവല്ല ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് വചനസന്ദേശം നൽകി.
വിവിധ രൂപതകളിൽനിന്നുള്ള ബിഷപ്പുമാരും വൈദികരും സിസ്റ്റേഴ്സും നിരവധി വിശ്വാസികളും വിശുദ്ധ കുർബാനയിലും തുടർന്നു നടന്ന അനുസ്മര ണ സമ്മേളനത്തിലും ധൂപ പ്രാർത്ഥനയിലും പങ്കുചേർന്നു. അനുസ്മരണ സമ്മേളനത്തിൽ മാർത്താണ്ഡം രൂപതാധ്യക്ഷൻ വിൻസെന്റ് മാർ പൗലോസ് ആമുഖ പ്രഭാഷണം നടത്തി. ബിഷപ്പ് പീറ്റർ റെമിജിയൂസ്, ഫാ.തോമസ് പൂവണ്ണാൽ, സുപ്പീരിയർ ജനറൽ മദർ ലിഡിയ ഡിഎം, സിസ്റ്റർ ഇമ്മാക്കുലേറ്റ് ഡിഎം, റെജീന എന്നിവർ പ്രസംഗിച്ചു.