India - 2025
മലങ്കര കത്തോലിക്കാ സഭയുടെ 93-ാം പുനരൈക്യ വാർഷികാഘോഷത്തിന് ആരംഭം
പ്രവാചകശബ്ദം 21-09-2023 - Thursday
മൂവാറ്റുപുഴ: മലങ്കര കത്തോലിക്കാ സഭയുടെ 93-ാം പുനരൈക്യ വാർഷികാഘോഷത്തിന് ഉജ്വല തുടക്കം. വാഴപ്പിള്ളി വിമലഗിരി ബിഷപ്സ് ഹൗസിനു സമീപം പ്രത്യേകം തയാറാക്കിയ മാർ ഈവാനിയോസ് നഗറിലേക്ക് ദീപശിഖ പ്രയാണത്തെ വരവേറ്റാണു വാർഷിക പരിപാടികൾക്കു തുടക്കമായത്. രൂപതയിലെ വിരമിക്കുന്ന വൈദികർക്കായി നിർമിച്ച വൈദിക മന്ദിരത്തിന്റെ കൂദാശ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാ തോലിക്കാ ബാവ നിർവഹിച്ചു.
ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ജ്യോഷ്വ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ്, സാമുവൽ മാർ ഐറേനിയസ്, തോമസ് മാർ അന്തോണിയോസ്, വിൻസെന്റ് മാർ പൗലോസ്, തോമസ് യൗസേബിയോസ്, ഗീവർഗീസ് മാർ മക്കാറിയോസ്, ആ ന്റണി മാർ സിൽവാനോസ്, മാത്യൂസ് മാർ പോളികാർപസ്, ഏബ്രഹാം മാർ യൂലിയോസ്, യുഹാനോൻ മാർ ക്രിസോസ്റ്റം, ആർച്ച് ബിഷപ്പ് മാർ ജോർജ് പനംതുണ്ടിൽ എന്നിവർ പങ്കെടുത്തു. മൂവാറ്റുപുഴ ബിഷപ്പ് യൂഹാനോൻ മാർ തെയഡോഷ്യസ്, വികാരി ജനറാൾ തോമസ് ഞാറക്കാട്ട് കോർ എപ്പിസ്കോപ്പ എന്നിവർ പ്രസംഗിച്ചു.
എംസിവൈഎമ്മിന്റെ നേതൃത്വത്തിൽ നടന്ന പുനരൈക്യ ദീപശിഖ പ്രയാണത്തിനു കത്തീഡ്രൽ ദേവാലയത്തിൽ കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഫാ. ബിനോയ് കരിമരുതിങ്കലിന്റെ നേതൃത്വത്തിൽ സുവിശേഷ സന്ധ്യയും വിശുദ്ധ കുർബാനയുടെ ആരാധനയും നടന്നു. ഭദ്രാസനത്തിന്റെ ആസ്ഥാനമന്ദിരത്തിൽ എപ്പിസ്കോപ്പൽ സൂനഹദോസിന്റെ പ്രത്യേക യോഗം നടന്നു.