News - 2024
മാനസിക വൈകല്യമുള്ള കുട്ടികൾക്ക് കുർബാനയും കുമ്പസാരവും അനുവദനീയമാണോ?
പ്രവാചകശബ്ദം 17-11-2023 - Friday
മാമ്മോദീസ, സൈര്യലേപനം, കുർബാന ഇവ മൂന്നും 'ആത്മാവിന്റെ കൂദാശകളാണ്' (Sacraments of the soul). കൂദാശകളെല്ലാം ആത്മാവിന്റെതാണെങ്കിലും ആത്മീയ ഉണർവിനുവേണ്ടി നല്‍കുന്ന കൂദാശകളാണ് ഇവ മൂന്നും. അതുകൊണ്ട് മാനസികാരോഗ്യം നഷ്ടപ്പെട്ട വ്യക്തികളാണെങ്കിലും രോഗികളാണെങ്കിലും മറ്റുവിധത്തിലുള്ള ബുദ്ധിമുട്ടുകളുള്ളവരാണെങ്കിലും ഈ മൂന്നു കൂദാശകളും മേൽപറഞ്ഞ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വ്യക്തികൾക്കും സ്വീകരിക്കാവുന്നവയാണ്. അതിനാൽ തന്നെ ഏതുപ്രായത്തിലുള്ള കുട്ടികൾക്കും മാമ്മോദീസയും സ്ഥൈര്യലേപനവും ദിവ്യകാരു ണ്യവും നല്കാവുന്നതാണ്.
ഇവ മൂന്നും ആത്മാവിന്റെ മരുന്ന് (Medicine of the soul) ആയിട്ടാണ് അറിയപ്പെടുന്നത്. അതേസമയം കുമ്പസാരവും വിവാഹവും തിരുപ്പട്ടവും തിരിച്ചറിവുള്ളവർക്കും മാനസിക വൈകല്യം ഇല്ലാത്തവർക്കും മാത്രം സ്വീകരിക്കാവുന്ന കൂദാശകളാണ്. ആയതിനാൽ മാനസിക വൈകല്യമുള്ള കുട്ടികൾക്ക് ദിവ്യകാരുണ്യസ്വീകരണമാകാം. പക്ഷേ കുമ്പസാരമെന്ന കൂദാശ സ്വീകരിക്കാനുള്ള മാനസികാ വസ്ഥ അവർക്കില്ലാത്തതിനാൽ അതു നല്‍കാൻ പാടില്ല. അറിവോടും സമ്മതത്തോടും കൂടി ചെയ്യുന്ന പാപങ്ങൾക്ക് നൽകുന്ന മോചനം ആണല്ലോ കുമ്പസാരത്തിലൂടെ ലഭിക്കുന്നത്.
Courtesy: (സീറോ മലബാര്‍ സഭയുടെ മതബോധന കമ്മീഷന്‍ പ്രസിദ്ധീകരിച്ച 'വിശ്വാസ വഴിയിലെ സംശയങ്ങള്‍' എന്ന പുസ്തകത്തില്‍ നിന്ന്‍)