India - 2024

പാലാ രൂപതയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

പ്രവാചകശബ്ദം 10-12-2023 - Sunday

പാലാ: പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് അജ്ഞാതർ ഹാക്ക് ചെയ്തു. ഇതു സംബന്ധിച്ച് പോലീസിൻ്റെ സൈബർ സെല്ലിൽ പരാതി നൽകിയതായി രൂപതയുടെ മുഖ്യവികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ പറഞ്ഞു. ആരാണ് ഹാക്കിംഗിന് പിന്നില്‍, എങ്ങനെയാണ് ഹാക്ക് ചെയ്യപ്പെട്ടത് എന്നതിനെ സംബന്ധിച്ച് സൈബര്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

പേജിന്റെ സ്റ്റാറ്റസായി അശ്ലീല പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യപ്പെടുന്നുണ്ട്. പേജിലെ പോസ്റ്റുകള്‍ക്ക് രൂപതയ്ക്ക് യാതൊരു തരത്തിലുള്ള ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ലായെന്ന് പാലാ രൂപത മീഡിയ കമ്മീഷൻ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ രൂപതയുടെ യൂട്യൂബ് ചാനലും ഹാക്ക് ചെയ്യപ്പെട്ടിരിന്നു.

More Archives >>

Page 1 of 560