India - 2024
കർഷകരെ സഹായിക്കാത്തവർക്കു വോട്ടില്ല: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
പ്രവാചകശബ്ദം 15-12-2023 - Friday
തിരുവമ്പാടി: കർഷകരെ സഹായിക്കാത്തവർക്കു വോട്ടില്ലെന്നും അടുത്ത തെരഞ്ഞെടുപ്പിൽ കർഷകർ സംഘടിച്ചു പ്രവർത്തിക്കണമെന്നും താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. കത്തോലിക്ക കോൺഗ്രസി ന്റെ നേതൃത്വത്തിൽ നടത്തുന്ന കർഷക അതിജീവന യാത്രയുടെ താമരശേരി രൂപതാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. കർഷകർക്കുമേൽ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുന്ന പ്രവണത വനംവകുപ്പ് തുടരുകയാണ്. കർഷകരെ സഹായിക്കേണ്ട സർക്കാർ സ്ഥാപനങ്ങൾ നോക്കുകുത്തികളായി മാറി. പ്രതിസന്ധിയിൽ കഴിയുന്ന കർഷകരെ ജപ്‌തി ചെയ്യാനാണു ധനകാര്യസ്ഥാപനങ്ങളുടെ നീക്കമെന്നു ബിഷപ്പ് ചൂണ്ടിക്കാട്ടി.
വൻകിട കമ്പനികളുടെ കോടിക്കണക്കിനു രൂപ എഴുതിത്തള്ളുന്ന സർക്കാർ നിസാരമായ കടങ്ങൾക്കു കർഷകരെ ദ്രോഹിച്ച് പെരുവഴിയിലാക്കാനാണു ശ്രമിക്കുന്നത്. ഇതിനെതിരേ കർഷകർ ഒരുമിച്ചു നിൽക്കണം. കർഷകരുടെ മുഖ്യശത്രു വനംവകുപ്പാണ്. വരുന്ന പഞ്ചായത്ത്, നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ തങ്ങളെ സഹായിക്കാത്തവർക്കു വോട്ട് ചെയ്യില്ലെന്നു പറയാനും അങ്ങനെ പ്രവർത്തിക്കാനും കർഷകർക്കു സാധിക്കണം. അങ്ങനെ സാധിച്ചാൽ ഭരണാധികാരികൾ കർഷകർക്കു മുന്നിൽ മുട്ടുകുത്തും. സർക്കാരുകളെ മുട്ടുകുത്തിച്ച ചരിത്രം കർഷകർക്കുണ്ട്” - ബിഷപ്പ് പറഞ്ഞു.
“കർഷകരുടെ മുഖ്യശത്രു വനംവകുപ്പാണ്. വരുന്ന പഞ്ചായത്ത്, നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ തങ്ങളെ സഹായിക്കാത്തവർക്കു വോട്ട് ചെയ്യില്ലെന്നു പറയാനും അങ്ങനെ പ്രവർത്തിക്കാനും കർഷകർക്കു സാധിക്കണം. അങ്ങനെ സാധിച്ചാൽ ഭരണാധികാരികൾ കർഷകർക്കു മുന്നിൽ മുട്ടുകുത്തും. സർക്കാരുകളെ മുട്ടുകുത്തിച്ച ചരിത്രം കർഷകർക്കുണ്ട്” - ബിഷപ്പ് പറഞ്ഞു. തിരുവമ്പാടി സേക്രഡ് ഹാർട്ട് ദേവാലയത്തിനു മുന്നിൽനിന്നും ആരംഭിച്ച ബഹുജന റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. കർഷക ദ്രോഹത്തിനെതിരേയുള്ള മുദ്രാവാക്യങ്ങൾ റാലിയിൽ മുഴങ്ങി. കത്തോലിക്ക കോൺഗ്ര സ് താമരശേരി രൂപത പ്രസിഡൻ്റ് പ്രഫ. ചാക്കോ കാളംപറമ്പിൽ അധ്യക്ഷനായിരുന്നു. കൂടരഞ്ഞി, മരഞ്ചാട്ടി, ചുണ്ടത്തുംപൊയിൽ, തോട്ടുമുക്കം എന്നീ സ്ഥലങ്ങളി ലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ജാഥ മലപ്പുറം ജില്ലയിൽ പ്രവേശിച്ചു.