News - 2024
ഫാ. ടോം ഉഴുന്നാലിന്റെ തിരോധാനം; ദുരൂഹത തുടരുന്നു
സ്വന്തം ലേഖകന്‍ 19-08-2016 - Friday
ഡല്ഹി: യെമനില്‍ ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോയതെന്നു കുറ്റസമ്മതം നടത്തിയ മൂന്നു പേര്‍ പിടിയിലായിട്ട് ആഴ്ചകള്‍ പിന്നിട്ടെങ്കിലും അദ്ദേഹത്തിന്റെ തിരോധാനത്തെ കുറിച്ച് ദുരൂഹത തുടരുന്നു. ഇതിനിടെ ഫാ.ടോമിനെ ക്കുറിച്ച് പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. മോചനത്തിനായി എല്ലാവരുമായും ബന്ധപ്പെടുന്നുണ്ടെന്നും ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികളുടെ പിടിയില്‍ കഴിയുന്ന ഫാ. ടോം ഉഴുന്നാലിന്റെ ജന്മദിനമായിരുന്ന ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് വികാസ് സ്വരൂപ് പ്രതികരിച്ചത്.
വൈദികന്റെ മോചനം സാധ്യമാക്കുമെന്നും ഇതിനു പിന്നിലുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നുമുള്ള വിവരങ്ങളാണ് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ നല്‍കി കൊണ്ടിരിക്കുന്നത്. ഏതു വഴിക്കും വൈദികന്റെ മോചനം സാധ്യമാക്കുന്നുണ്ടെന്നും മറ്റു വിദേശ രാജ്യങ്ങളുടെ സഹായം അഭ്യര്‍ഥിക്കുന്നുന്നുണ്ടെന്നു വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ദുരൂഹത തുടരുകയാണ്.
ഫാ. ടോമിനെ മറ്റൊരു രാജ്യത്തേക്കു മാറ്റിയെന്നും നേരത്തെ സൂചനകള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് വൈദികനെ തട്ടിക്കൊണ്ടു പോയതെന്നു കുറ്റസമ്മതം നടത്തിയ മൂന്നു പേര്‍ പിടിയിലായെന്ന വിവരം പുറത്തു വരുന്നത്. പക്ഷേ ഭീകരരെ പിടികൂടിയിട്ടു 3 ആഴ്ച പിന്നിട്ടെങ്കിലും അദ്ദേഹത്തിനെ പറ്റി ഇപ്പോഴും വിവരങ്ങള്‍ ലഭ്യമായിട്ടില്ലയെന്നത് കൂടുതല്‍ ദുരൂഹത ഉളവാക്കുന്നു.
#SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക