India - 2024

ഐക്യവും സമഭാവനയുമാണ് ഭാരത സംസ്കാരത്തിന്റെ ആത്മാവ്: ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം

പ്രവാചകശബ്ദം 12-03-2024 - Tuesday

കുറുമ്പനാടം: ഐക്യവും സമഭാവനയുമാണ് ഭാരത സംസ്കാരത്തിന്റെ ആത്മാവെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ നടത്തിയ സമുദായ, രാഷ്ട്രീയ, മതസൗഹാർദ, സാംസകാരിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ആർച്ച് ബിഷപ്പ് . ഒന്നിപ്പിന്റെ ചൈതന്യം തകർക്കുന്ന ഛിദ്രശക്തികൾ മതങ്ങളിലും രാഷ്ട്രീയ പാർട്ടികളിലും സമുദായ സംഘടനകളിലും മാധ്യമ രംഗത്തും ഒക്കെ കടന്നു കയറി സമ്മർദം സൃഷ്ടിക്കുന്നുണ്ട്. അസത്യം സത്യമെന്നു തോന്നുന്ന വിധത്തിൽ അവതരിപ്പിക്കപ്പെടുന്ന മാധ്യമമേഖലയെക്കുറിച്ചും നാം ജാഗ്രത പുലർത്തണമെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.

തെങ്ങണ പുതൂർ പള്ളി ഇമാം മൻസൂർ മൗലവി അൽ ഖാസിമി, വാകത്താനം മലങ്കര പള്ളി വികാരി ഫാ. രഞ്ജിത്ത് ആലുങ്കൽ, ചുരപ്പാടി മഹാവിഷ്‌ ക്ഷേത്രം പ്രസിഡന്റ് പ്രസാദ് കെ.എസ്., കോട്ടയം ജില്ലാ പഞ്ചായത്ത് മെംബർ സുധാ കുര്യൻ, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ എൻ. രാജു, കുറു മ്പനാടം ഫൊറോന പള്ളി വികാരി റവ. ഡോ. ചെറിയാൻ കറുകപ്പറമ്പിൽ, മാ ടപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം ബിൻസൺ പി.എ., അസിസ്റ്റൻ്റ് വികാരി ഫാ. നിജോ വടക്കേറ്റത്ത്, ജോസഫ് സെബാസ്റ്റ്യൻ മറ്റത്തിൽ, ജോസഫ് ജോസഫ് ഇലവുംമൂട്ടിൽ, ജയിംസ് ജേക്കബ് കുന്നുംപുറം, അലക്‌സാണ്ടർ പ്രാക്കുഴി, ഷാജൻ ഓവേലിൽ, തോമസ് ജെ. മാന്തറ തുടങ്ങിയവർ പ്രസംഗിച്ചു.

More Archives >>

Page 1 of 576