News - 2024

അമേരിക്കന്‍ കത്തോലിക്ക ആശുപത്രികളുടെ ഏറ്റവും വലിയ ശൃംഖലയ്ക്കു നേരെ സൈബര്‍ ആക്രമണം

പ്രവാചകശബ്ദം 10-05-2024 - Friday

വാഷിംഗ്ടണ്‍ ഡി‌.സി: അമേരിക്കയിലെ കത്തോലിക്ക ആശുപത്രികളുടെ ഏറ്റവും വലിയ ശൃംഖലയായ അസെൻഷൻ ഹെൽത്തിന് നേരെ സൈബര്‍ ആക്രമണം. ഓണ്‍ലൈന്‍ ആക്രമണത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. യുഎസിലെ നാലാമത്തെ വലിയ ആശുപത്രി ശൃംഖലയായ അസെൻഷനു നേരെയുള്ള സൈബര്‍ ആക്രമണത്തില്‍ രോഗികളുടെ ഡാറ്റ മോഷ്ടിക്കപ്പെട്ടോയെന്ന് പരിശോധിച്ചു വരികയാണ്.

സൈബർ ആക്രമണം സിസ്റ്റങ്ങളിലേക്കുള്ള പ്രവേശനത്തെ ബാധിക്കുകയും ക്ലിനിക്കൽ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയും ചെയ്തുവെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കത്തോലിക്ക വിശ്വാസത്തില്‍ അധിഷ്ഠിതമായ അസെൻഷന്‍ ശൃംഖലയ്ക്കു കീഴില്‍ 140 ആശുപത്രികളുണ്ട്. പാവങ്ങള്‍ക്ക് ചികിത്സ സഹായം ഉള്‍പ്പെടെയുള്ളവ ശൃംഖല വലിയ രീതിയില്‍ ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ദാരിദ്ര്യത്തിൽ കഴിയുന്ന ആളുകൾക്ക് അസെൻഷൻ 2.2 ബില്യൺ ഡോളർ തുകയുടെ ചികിത്സ സഹായം ലഭ്യമാക്കിയിരിന്നു.

More Archives >>

Page 1 of 961