News - 2024

യുക്രൈന് അടിയന്തര മരുന്നുകൾ ഉള്‍പ്പെടെയുള്ള സഹായവുമായി ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 07-06-2024 - Friday

വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ കൊടിയ കഷ്ടതകള്‍ അനുഭവിക്കുന്ന യുക്രൈന് അടിയന്തര മരുന്നുകൾ ഉള്‍പ്പെടെയുള്ള സഹായവുമായി ഫ്രാന്‍സിസ് പാപ്പ. മാർപാപ്പയുടെ ഹൃദയത്തിൽ എല്ലായ്പ്പോഴും "പീഡിപ്പിക്കപ്പെട്ട യുക്രൈന്‍" ഉണ്ടായിരുന്നുവെന്നും അതിലേക്ക് അദ്ദേഹം തൻ്റെ നിരന്തരമായ ചിന്തകളെ നയിക്കുകയും സമാധാനത്തിനായി പ്രാർത്ഥിക്കാൻ നമ്മെ ക്ഷണിക്കുകയും ചെയ്യുകയായിരിന്നുവെന്നും വത്തിക്കാൻ ഓര്‍മ്മപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച രാജ്യത്തേക്ക് പ്രഥമ ശുശ്രൂഷാ മരുന്നുകൾ അയച്ചുവെന്നും യുദ്ധത്തിൽ പരിക്കേറ്റവർക്കായുള്ളതാണ് സഹായമെന്നും വത്തിക്കാന്‍ അറിയിച്ചു.

ഒരു ലക്ഷം യൂറോയുടെ മൂല്യമുള്ള സഹായമാണ് ലഭ്യമാക്കിയത്. തായ്‌വാൻ എംബസി മുഖേനയാണ് പരിശുദ്ധ സിംഹാസനത്തിന്റെ അപ്പസ്‌തോലിക സഹായം. രണ്ട് വർഷത്തിലേറെ നീണ്ട സംഘർഷങ്ങളാൽ പരീക്ഷിക്കപ്പെട്ട, വളരെ പ്രയാസമനുഭവിക്കുന്ന ഒരു ജനതയോട് അടുപ്പം കാണിക്കാനുള്ള ഒരു മാർഗ്ഗമാണിതെന്നും വത്തിക്കാന്‍ അറിയിച്ചു. പവർ ജനറേറ്ററുകൾ, ഭക്ഷണം, തെർമൽ ഷർട്ടുകൾ, പുതപ്പുകൾ എന്നിവ ഉള്‍പ്പെടെ നിരവധി സഹായങ്ങള്‍ ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശ പ്രകാരം വത്തിക്കാന്‍ യുക്രൈന് ലഭ്യമാക്കിയിരിന്നു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »