India - 2024
കുഴിക്കാട്ടുശേരിയില്‍ മറിയം ത്രേസ്യയുടെ തിരുനാൾ ആഘോഷം ഇന്ന്
പ്രവാചകശബ്ദം 08-06-2024 - Saturday
മാള: കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യ- ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധയുടെ തിരുനാൾ ഇന്ന് ആഘോഷിക്കും. ഇന്നു രാവിലെ ആറുമുതൽ രാത്രി ഏഴുവരെയുള്ള സമയങ്ങളിൽ തുടർച്ചയായി തീർത്ഥാടന കേന്ദ്രത്തിൽ ദിവ്യബലികൾ അർപ്പിക്കപ്പെടും. രാവിലെ 9.30ന് ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന നടക്കും.
ഊട്ടു നേർച്ചയുടെ വെഞ്ചരിപ്പ് രാവിലെ 8.30ന് പുത്തൻചിറ സെൻ്റ് മേരീസ് ഫൊറോന വികാരി ഫാ. വർഗീസ് പാത്താടൻ നിർവഹിക്കും. തുടർന്ന് രാത്രി എട്ടുവരെ ഊട്ടുനേർച്ച വിതരണം. തിരുനാളിനോട് അനുബന്ധിച്ചുള്ള പ്രദക്ഷിണം ഉച്ചകഴിഞ്ഞ് മൂന്നിനുള്ള ദിവ്യബലിക്കുശേഷം ആരംഭിക്കും. വിശുദ്ധ മറിയം ത്രേസ്യയുടെ തിരുശേഷിപ്പും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തെതുടർന്ന് തിരുശേഷിപ്പു വണക്കം.