India - 2024

ഒഡീഷയില്‍ വൈദികരെ ക്രൂരമായി ആക്രമിച്ച് മോഷണം

പ്രവാചകശബ്ദം 18-06-2024 - Tuesday

റൂർക്കല: ഒഡീഷയിലെ റൂർക്കല രൂപതയിൽപ്പെട്ട വൈദികമന്ദിരത്തിൽ അതിക്രമിച്ചു കടന്ന അക്രമിസംഘം വൈദികരെ ക്രൂരമായി മർദിച്ചശേഷം പണവും വസ്‌തുവകകളും കൊള്ളയടിച്ചു. സുന്ദർഗഡ് ജോരാഭാൽ പള്ളിയോടു ചേർന്നുള്ള വൈദികമന്ദിരത്തിനു നേരേയാണ് കഴിഞ്ഞ ദിവസം പുലർച്ചെ ആക്രമണമുണ്ടായത്. മുഖംമൂടിയും വലിയ ഷൂസുകളും കൈയുറകളുമണിഞ്ഞ് 15 പേരടങ്ങുന്ന സംഘമാണ് വൈദികമന്ദിരത്തിൽ അക്രമം നടത്തിയത്. പരിക്കേറ്റ വികാരി ഫാ. നേരിയൽ ബിലൂങ്, സഹവികാരി ഫാ. അ ലോഷ്യസ് എന്നിവരെ റൂർക്കല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈദികമന്ദിരത്തിന്റെ ഗ്രില്ലുകളും വാതിലും തകർത്ത അക്രമിസംഘം ഉള്ളിൽ പ്രവേശിച്ച് വൈദികരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും മർദിച്ച് അവശരാക്കുകയുമായിരിന്നു. കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകി, ഇരുവരെയും മുറിക്കു പുറ ത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയശേഷമാണ് കവർച്ച നടത്തിയത്. ഇരുമ്പുവടികളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. മർദനമേറ്റ ഫാ. നേരിയൽ ബോധരഹിതനായി വീണു. ഒരു മണിക്കുറോളം അക്രമം നീണ്ടിരിന്നു. പള്ളിയിൽനിന്ന് പണവും വിലപിടിപ്പുള്ള സംഗീതപകരണങ്ങളും കൊള്ളയടിച്ചു. അതേസമയം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »