India - 2024

കുടുംബങ്ങൾ പ്രേഷിത മേഖലയാണെന്ന് നമ്മെ പഠിപ്പിക്കുന്നതാണ് അൽഫോൻസാമ്മയുടെ ജീവിതം: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ

പ്രവാചകശബ്ദം 24-07-2024 - Wednesday

ഭരണങ്ങാനം: കുടുംബങ്ങൾ പ്രേഷിത മേഖലയാണെന്ന് നമ്മെ പഠിപ്പിക്കുന്നതാണ് അൽഫോൻസാമ്മയുടെ ജീവിതമെന്ന് താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ ഭരണങ്ങാനം തീർത്ഥാടനകേന്ദ്രത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്. താമരശേരി രൂപതയിൽ നിന്നെത്തിയ മുപ്പതിലധികം വൈദികർ സഹകാർമികരായിരുന്നു.

അൽഫോൻസാമ്മയുടെ സമർപ്പണത്തിൻ്റെ അടിത്തറ കുടുംബം ആയിരുന്നു. അൽഫോൻസാമ്മ വിശുദ്ധരെക്കുറിച്ച് കേട്ടതും ഉപവസിക്കാൻ പരിശീലിച്ചതും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ പഠിച്ചതും കുടുംബത്തിൽ നിന്നാണ്. കുടുംബത്തിൽനിന്ന് കിട്ടിയ പ്രാഥമിക പാഠങ്ങൾ അവൾ സന്യാസജീവിതത്തിൽ പരിശീലിക്കുകയായിരുന്നു. അതുകൊണ്ടു കുടുംബങ്ങളെ വിശുദ്ധിയോടുകൂടെ പരിപാലിക്കുകയും ശക്തിപ്പെടുത്തുകയും വേണമെന്ന് ബിഷപ്പ് ഓർമപ്പെടുത്തി.


Related Articles »