India - 2024

മൂവാറ്റുപുഴ നിർമല കോളേജിൽ നിസ്ക്കാര മുറിക്ക് വേണ്ടിയുള്ള മുറവിളി പ്രതിഷേധാര്‍ഹം: കത്തോലിക്ക കോൺഗ്രസ്

പ്രവാചകശബ്ദം 28-07-2024 - Sunday

കൊച്ചി: വിഭാഗീയ ലക്ഷ്യത്തോടെ ഒരുപറ്റം വിദ്യാർഥികൾ മൂവാറ്റുപുഴ നിർമല കോളേജിൽ നിസ്‌കരിക്കാൻ മുറി വിട്ടുതരാൻ ആവശ്യപ്പെട്ട് കോളജിന്റെ സമാധാനാന്തരീക്ഷത്തിന് തടസം വരുത്താൻ ശ്രമിച്ചതു പ്രതിഷേധാർഹമെന്ന് കത്തോലിക്ക കോൺഗ്രസ്. വർഗീയ ചേരിതിരിവ് ഉണ്ടാക്കി നേട്ടമുണ്ടാക്കാൻ വിദ്യാർഥി രാഷ്ട്രീയ സംഘടനകളും ഇതിന് കൂട്ടുനിന്നു എന്നത് അപലപനീയമാണ്.

രാഷ്ട്രീയ വർഗീയ സംഘടനകൾ വിദ്യാർഥികളെ കരുവാക്കി വിഭാഗീയത വളർത്തുന്നത് വേരോടെ പിഴുതെറിയണം. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിസ്കരിക്കാനുള്ള മുറി അനുവദിക്കാനാകില്ലായെന്ന് സംഘടന ചൂണ്ടിക്കാട്ടി.

എന്നാൽ അടുത്തുള്ള മോസ്കിൽ വെള്ളിയാഴ്‌ചകളിൽ നിസ്‌കരിക്കേണ്ട വിദ്യാർഥികൾക്ക് അതിനുള്ള അനുവാദം കൊടുക്കുന്നതിൽ തെറ്റില്ല. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനം ഭരണഘടനപ്രകാരം ക്രൈസ്‌തവ സംസ്‌കാരം സംരക്ഷിക്കാൻ കൂടിയുള്ള ഇടമാണ്. അത് അലങ്കോലപ്പെടുത്താൻ സമ്മതിക്കില്ലെന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി. യോഗത്തിൽ ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചു പറമ്പിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

More Archives >>

Page 1 of 595