News - 2024
മിസിസിപ്പിയില്‍ കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു
സ്വന്തം ലേഖകന്‍ 27-08-2016 - Saturday
മിസിസിപ്പി: യുഎസിലെ മിസിസിപ്പിയില്‍ കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. മിസിസിപ്പി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍സും ഡുറാന്റ് പോലീസുമാണ് അന്വേഷണം നടത്തുന്നത്. ലെക്‌സിംഗ്ടണ്‍ മെഡിക്കല്‍ ക്ലിനിക്കില്‍ സേവനം ചെയ്തിരുന്ന സിസ്റ്റര്‍ പൗള മെറില്‍, സിസ്റ്റര്‍ മാര്‍ഗ്രറ്റ് ഹെല്‍ഡ് എന്നിവരാണ് കഴിഞ്ഞ വ്യാഴാഴ്ച കൊല്ലപ്പെട്ടത്.
ഇവര്‍ ശുശ്രൂഷ ചെയ്തിരിന്ന ക്ലിനിക്കില്‍ രാവിലെ എത്താതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കന്യാസ്ത്രീകളെ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാകാനാണ് സാധ്യതയെന്ന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനേക വര്‍ഷങ്ങളായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി ശുശ്രൂഷ ജീവിതം മനോഹരമാക്കി മുന്നോട്ട് കൊണ്ട് പോയിരിന്ന ഇരുവരുടേയും മരണം പ്രദേശവാസികളെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
സംഭവത്തില്‍ ജാക്‌സണ്‍ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് ജോസഫ് കൊപ്പാക്‌സ് നടുക്കവും ദുഃഖവും രേഖപ്പെടുത്തി. "ഇത്രയും നാള്‍ സേവന തല്‍പരരായി തങ്ങളുടെ കടമകള്‍ നിര്‍വഹിച്ചിരുന്ന രണ്ടു സിസ്റ്ററുമാരുടെയും കൊലപാതകം ഞങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സമൂഹത്തിലെ എല്ലാവരേയും സ്‌നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത വ്യക്തികളായിരുന്നു അവര്‍. അനുശോചനം അറിയിക്കുന്നു. ബന്ധുക്കളേയും സഹപ്രവര്‍ത്തകരേയും ദൈവം ആശ്വസിപ്പിക്കട്ടെ". ബിഷപ്പ് ജോസഫ് കൊപ്പാക്‌സ് പറഞ്ഞു.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക