India - 2026
അഖില കേരള മാർഗംകളി മത്സരം; ചങ്ങനാശേരി അതിരൂപത ജേതാക്കള്‍
പ്രവാചകശബ്ദം 27-09-2024 - Friday
തൃശൂർ: സീറോമലബാർ ഗ്ലോബൽ മാതൃവേദിയുടെ നേതൃത്വത്തിൽ തൃശൂർ ഫാമിലി അപ്പസ്‌തോലേറ്റിൽ നടന്ന അഖില കേരള മാർഗംകളി മത്സരം ഷെവലിയാർ സി.എൽ. ജോസ് ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ ചങ്ങനാശേരി അതിരൂപത ഒന്നാംസ്ഥാനം നേടി. മാനന്തവാടി രൂപത രണ്ടാം സ്ഥാനവും കോട്ടയം അതിരൂപത മൂന്നാംസ്ഥാനവും നേടി. പാലക്കാട്, തൃശൂർ, കോതമംഗലം, താമരശേരി, മാണ്ഡ്യ രൂപതകൾ പ്രോത്സാഹന സമ്മാനങ്ങൾ നേടി. സീറോമലബാർ ഗ്ലോബൽ മാതൃവേദി ഡയറക്‌ടർ ഫാ. ഡെന്നി താണിക്കൽ, പ്ര സിഡന്റ് ബീന ജോഷി, ജനറൽ സെക്രട്ടറി ആൻസി മാത്യു, ട്രഷറർ സൗമ്യ സേവ്യർ തുടങ്ങിയവർ നേതൃത്വം നൽകി.

















