India - 2025

മാർഗദീപം സ്കോളര്‍ഷിപ്പ്: പദ്ധതിക്ക് അപേക്ഷിക്കാനുള്ള വരുമാനപരിധി ഉയർത്തി

പ്രവാചകശബ്ദം 13-03-2025 - Thursday

തിരുവനന്തപുരം: ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കായുള്ള സ്‌കോളർഷിപ്പായ മാർഗദീപം പദ്ധതിക്ക് അപേക്ഷിക്കാനുള്ള വരുമാനപരിധി ഉയർത്തി. ഒരു ലക്ഷം രൂപയായിരുന്ന വാർഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപയാക്കിയാണ് വർധിപ്പിച്ചത്. ഒരു ലക്ഷം രൂപയിൽ കൂടുതൽ രേഖപ്പടുത്തിയ വരുമാന സർട്ടിഫിക്കറ്റ് ലഭിച്ചതിനാൽ നിരവധി കുട്ടികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

പുതിയ നിർദേശത്തിൽ മാർഗദീപത്തിന് അപേക്ഷിക്കാനുള്ള തീയതി 15 വരെ നീട്ടിയിട്ടുണ്ട്. സർക്കാർ/എയ്‌ഡഡ് സ്‌കൂളുകളിലെ ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികൾക്കു മാർഗദീപം സ്കോളർഷിപ്പിന് അപേക്ഷ നൽകാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും പഠിക്കുന്ന സ്‌കുളിലാണ് നൽകേണ്ടത്. ഒന്നരലക്ഷത്തോളം കുട്ടികൾക്ക് 1500 രൂപ വീതം സ്കോളർഷിപ്പ് നൽകുന്നതാണ് പദ്ധതി. സ്കോളർഷിപ്പ് തുകയുടെ 40 ശതമാനം പെൺകുട്ടികൾക്കായി മാറ്റിവച്ചിട്ടുണ്ട്.


Related Articles »