India - 2025

സ്വപ്‌നത്തിൽപോലും ഉണ്ടാകാത്ത ദൈവനിയോഗം: നിയുക്ത കർദ്ദിനാൾ മോൺ. ജോർജ് കൂവക്കാട്ട്

25-10-2024 - Friday

ചങ്ങനാശേരി: തനിക്കു ലഭിച്ച കർദ്ദിനാൾ പദവി സ്വപ്‌നത്തിൽപോലും ഉണ്ടാകാത്ത ദൈവനിയോഗമാണെന്നു നിയുക്ത കർദ്ദിനാൾ മോൺ. ജോർജ് കൂവക്കാട്ട്. കർദ്ദിനാളായി നിയുക്തനായശേഷം ആദ്യമായി ചങ്ങനാശേരിയിൽ എത്തിയ മോൺ. ജോർജ് കുവക്കാട്ടിന് സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു. പാവപ്പെട്ടവരുടെ കണ്ണീർ ഒപ്പാനും നമ്മുടെ സമ്പത്ത് അവരുമായി പങ്കുവയ്ക്കാനും കഴിയുമ്പോഴാണ് യഥാർഥ ക്രിസ്തുശിഷ്യനായി തീരുന്നത്.

അർഹിക്കുന്നവർക്ക് ഉദാരതയോടെ നൽകിയാൽ ദൈവം ഇരട്ടിയായി പ്രതിഫലം നൽകും. മാർപാപ്പയുടെ മാതൃകയും ശുശുഷയും ജീവിതത്തിൽ വലിയ പ്രചോദനമായി. സെമിനാരി ജീവിതത്തിലേക്കു നയിക്കുകയും വത്തിക്കാൻ നയതന്ത്രകാര്യാലയത്തിലേക്ക് അയയ്ക്കുകയും ചെയ്‌ത മാർ ജോസഫ് പവ്വത്തിലിനോടും ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തോടും അതിരൂപതയിലെ വൈദികരോടും സന്യസ്ത രോടും വലിയ കടപ്പാടും നന്ദിയുമുണ്ടെന്നും നിയുക്ത കർദ്ദിനാൾ കൂട്ടിച്ചേർത്തു.


Related Articles »