India - 2024
തൃപ്‌തികരമായ പരിഹാരമില്ലെങ്കിൽ സമരം തുടരണം: ആർച്ച് ബിഷപ്പ് തോമസ് നെറ്റോ
പ്രവാചകശബ്ദം 20-11-2024 - Wednesday
മുനമ്പം: മുനമ്പത്തെ ഭൂമിപ്രശ്‌നത്തിന് തൃപ്‌തികരമായ പരിഹാരമില്ലെങ്കിൽ സമരം തുടരണമെന്ന് തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ. മുനമ്പം സമരപ്പന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നപരി ഹാരം നീണ്ടുപോകുന്നത് ഒട്ടും ശരിയല്ല. അതു മുതലെടുക്കാൻ ശ്രമിക്കുന്നവരുണ്ട്. മുനമ്പത്തുകാരുടെ ആകുലതകളേക്കാൾ അധികാരികൾക്ക് ഉപതെരഞ്ഞെടുപ്പാണു പ്രധാനം. അധികാരികൾ കണ്ണുതുറക്കണമെന്നും സ്ഥലവാസികളുടെ അവശതകൾ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ. ആർ. ക്രിസ്‌തുദാസ്, കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ആലുവ കാർമൽഗിരി സെമിനാരി പ്രഫസർമാരായ റവ. ഡോ. ആർ. ബി. ഗ്രിഗറി, റവ.ഡോ. മരിയ മൈക്കിൾ ഫെലിക്സ്, കടപ്പുറം വേളാങ്കണ്ണിമാത പള്ളി വികാരി ഫാ. ആൻ്റണി സേവ്യർ തറയിൽ എന്നിവർ പ്രസംഗിച്ചു. പ്രദേശവാസികൾക്കൊപ്പം പീഡാനുഭവ സഭാംഗങ്ങളായ ഫാ.ജിതിൻ, ഫാ.ജോസ് മെജോ, ഫാ. ജോർജ് രാജൻ, ബ്രദർ പ്രവീൺ ഫ്രാൻസിസ് എന്നിവരും റിലേ സമരത്തിൻ്റെ 38-ാം ദിനമായ ഇന്നലെ നിരാഹാരമിരുന്നു.