India - 2025
കേരള കത്തോലിക്ക സഭ ഡിസംബറില്‍ ബൈബിള്‍ പാരായണ മാസമായി ആചരിക്കും
പ്രവാചകശബ്ദം 30-11-2024 - Saturday
വചനം മാംസമായ ക്രിസ്തുമസിന്റെ ഓര്‍മ ആചരിക്കുന്ന ഡിസംബര്‍ മാസം ബൈബിള്‍ പാരായണ മാസമായി കേരള കത്തോലിക്കാ സഭ ആചരിക്കുന്നു. ദൈവചിന്തയും, ദൈവീകനന്മയും സ്‌നേഹവും നിറഞ്ഞ നന്മയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുവേണ്ടിയാണ് ഡിസംബര്‍ മാസം മുഴുവനും ബൈബിള്‍ പാരായണമാസമായി കേരളസഭ ആചരിക്കുന്നത്. വചനപാരായണ മാസ ഉദ്ഘാടനം വരാപ്പുഴ അതിരൂപതയിലെ തൈക്കൂടം സെന്റ് റാഫേല്‍സ് പള്ളിയില്‍വച്ച് വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ റവ. ഡോ. ആന്റണി വാലുങ്കല്‍ നിര്‍വഹിക്കും.
25 ദിവസം നീണ്ടുനില്ക്കുന്ന ബൈബിള്‍ പാരായണം ഇരിങ്ങാലക്കുട രൂപതയിലെ തുറവന്‍കുന്ന് ഇടവകയില്‍ കെസിബിസി വൈസ് ചെയര്‍മാന്‍ ബിഷപ്പ് പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 22 എല്ലാ ഇടവകകളിലും ബൈബിള്‍ ഞായറിനോടനുബന്ധിച്ച് വിവിധങ്ങളായ ആഘോഷങ്ങള്‍ നടക്കും. പാരായണ മാസത്തിന്റെ സമാപനം 2025 ജൂബിലി വര്‍ഷത്തിന്റെ കേരള സഭയിലെ ഉദ്ഘാടന ദിവസമായ ഡിസംബര്‍ 29ന് നടത്തപ്പെടുമെന്നും കെസിബിസി ബൈബിൾ കമ്മിഷൻ സെക്രട്ടറി ഫാ. ജോജു കോക്കാട്ട് അറിയിച്ചു.