News

പരിശുദ്ധ കന്യകാമറിയത്തെ കേന്ദ്രമാക്കിയുള്ള സിനിമ ‘മേരി’ നാളെ മുതല്‍ നെറ്റ്ഫ്ലിക്സില്‍

പ്രവാചകശബ്ദം 05-12-2024 - Thursday

കണക്റ്റിക്കട്ട് : പരിശുദ്ധ കന്യകാമാതാവിന്റെ ജീവിതത്തെ കേന്ദ്രമാക്കി ‘മേരി’ എന്ന സിനിമ നാളെ ഡിസംബര്‍ 6-ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. അമേരിക്കയിലെ കണക്റ്റിക്കട്ട് സംസ്ഥാനത്തെ നോര്‍വാക്ക് സ്വദേശിയും കത്തോലിക്ക വിശ്വാസിയുമായ ഡി.ജെ കരൂസോയാണ് സിനിമയുടെ സംവിധായകന്‍. വത്തിക്കാന്റെ ക്ഷണപ്രകാരം ഫ്രാന്‍സിസ് പാപ്പയുമായി നടത്താനിരിക്കുന്ന കൂടിക്കാഴ്ചയ്ക്കു മുന്‍പ് തന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ നാഷ്ണല്‍ കാത്തലിക് രജിസ്റ്റര്‍ എന്ന കത്തോലിക്ക മാധ്യമവുമായി അദ്ദേഹം പങ്കുവെച്ചു.

പരിശുദ്ധ കന്യകാമറിയത്തേക്കുറിച്ച് സിനിമയെടുക്കുവാന്‍ തീരുമാനിച്ചതിന്റെ പിന്നിലെ കാരണമെന്തെന്ന ചോദ്യത്തിന് കന്യകാമറിയത്തിന്റെ ജീവിത സംഭവക്കഥയ്ക്കു അര്‍ഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ലെന്നായിരുന്നു സംവിധായകന്റെ മറുപടി. തിരുപ്പിറവിയുടെ സംഭവം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ഈ സംഭവക്കഥ മറിയത്തിന്റെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിയാലോ എന്ന ആശയത്തില്‍ നിന്നുമാണ് ഈ സിനിമ ജനിച്ചതെന്നു അദ്ദേഹം വെളിപ്പെടുത്തി.

ഏറെ കഷ്ടതകളും, സംശയങ്ങളും, ഭയാശങ്കകളും നേരിട്ട വ്യക്തിയാണ് മറിയം. താനൊരു അടിയുറച്ച മരിയ ഭക്തനും കത്തോലിക്കനുമാണ്. ജീവിതകാലം മുഴുവനും ദേവാലയവുമായി ബന്ധപ്പെട്ടാണ് ജീവിച്ചതെന്നും ഒരു മധ്യസ്ഥ എന്ന നിലയില്‍ മറിയത്തിന് തങ്ങളുടെ കുടുംബത്തിലും വിശ്വാസത്തിലും പ്രത്യേക സ്ഥാനമുണ്ടെന്നുമാണ് തന്റെ കത്തോലിക്ക വിശ്വാസത്തേക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.

"അവള്‍ നിങ്ങള്‍ക്ക് വേണ്ടി അവിടെയുണ്ട്. നിങ്ങള്‍ അവളോട് സംസാരിക്കുക മാത്രം ചെയ്‌താല്‍ മതി. ക്രിസ്തുവുമായി നിങ്ങളെ ബന്ധിപ്പിക്കുന്നത് മറിയമാണ്. നിങ്ങള്‍ മറിയത്തിലൂടെ പോയാല്‍ എല്ലാം നല്ലത് സംഭവിക്കും” - കാലം ചെയ്ത ബിഷപ്പ് ഡേവിഡ് ഒ’കോണെല്ലിന്റെ വാക്കുകളും അദ്ദേഹം അനുസ്മരിച്ചു. മറിയത്തിന്റേയും യൗസേപ്പിതാവിന്റേയും വേഷങ്ങള്‍ ചെയ്യുവാന്‍ പ്രമുഖ നടീനടന്‍മാരെ വെച്ചാല്‍ അത് ശരിയാവില്ലെന്നും മറിയവും യൗസേപ്പിതാവും ജനിച്ച സ്ഥലത്തുനിന്നുള്ള പുതുമുഖങ്ങളെവെച്ചാല്‍ അത് നന്നായിരിക്കുമെന്ന് തനിക്ക് തോന്നിയെന്നുമാണ് അദ്ദേഹം പറയുന്നത്. സിനിമയില്‍ പുതുമുഖങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ദൈവശാസ്ത്രജ്ഞര്‍, വൈദികര്‍, കത്തോലിക്കര്‍, ക്രൈസ്തവര്‍, യഹൂദര്‍, മുസ്ലീങ്ങള്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷമാണു ഈ സിനിമ അദ്ദേഹം നിര്‍മ്മിച്ചിരിക്കുന്നത്. ഈ സിനിമ മറിയത്തെ സ്നേഹിക്കുന്ന എല്ലാവര്‍ സ്വീകാര്യമാകണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ് കോണെല്ലിന്റെ അഭ്യര്‍ത്ഥന മാനിച്ച് വിശുദ്ധ യൗസേപ്പിതാവിനും സിനിമയില്‍ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ടതെന്തെന്ന ചോദ്യത്തിന്, സിനിമയുടെ ആശയവും, ഗബ്രിയേല്‍ മാലാഖ മംഗളവാര്‍ത്തയുമാണെന്നായിരുന്നു മറുപടി.

“മംഗളവാര്‍ത്തയുടെ രംഗത്ത് ‘നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ’ എന്ന് മറിയം പ്രത്യുത്തരം നല്‍കുമ്പോള്‍ അവള്‍ ഒരു തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു എന്ന് നമുക്ക് ബോധ്യമാവും. നമ്മള്‍ എല്ലാവരും എടുക്കേണ്ട ഒരു തിരഞ്ഞെടുപ്പാണത്. ആ രംഗം ചിത്രീകരിച്ചപ്പോള്‍ ഞാന്‍ എന്തിനു വേണ്ടിയാണ് ഈ സിനിമ നിര്‍മ്മിച്ചതെന്നു എനിക്ക് ബോധ്യമായി” - കരൂസോ വിവരിച്ചു. ഈ സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് മറിയത്തോട് ഒരു അടുപ്പം തോന്നുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ അഭിമുഖം അവസാനിപ്പിച്ചത്.

കാലിഫോര്‍ണിയയില്‍ പഠിക്കുന്ന കാലത്ത് സിനിമാ ലോകത്തേക്ക് തിരിഞ്ഞ കരോസോ ത്രില്ലര്‍, ആക്ഷന്‍ ചിത്രങ്ങളുടെ പേരിലാണ് കൂടുതല്‍ അറിയപ്പെടുന്നത്. സംവിധാനകന് പുറമേ അറിയപ്പെടുന്ന നിര്‍മ്മാതാവും തിരക്കഥാകൃത്തും കൂടിയാണ് കരൂസോ. (അതേസമയം ഈ സിനിമയില്‍ കത്തോലിക്ക വിരുദ്ധ ആശയങ്ങള്‍ ഉണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാല്‍ സിനിമ പുറത്തിറങ്ങിയാല്‍ മാത്രമേ ഇതിന്റെ സത്യാവസ്ഥ മനസിലാകൂയെന്നാണ് വിദഗ്ധര്‍ പറയുന്നത്)

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?

Related Articles »