Purgatory to Heaven. - September 2024
പ്രായശ്ചിത്തത്തിനു വേണ്ടിയുള്ള വിശുദ്ധരുടെ അടങ്ങാത്ത ആഗ്രഹം
സ്വന്തം ലേഖകന്‍ 01-09-2023 - Friday
“ആരെങ്കിലും നിങ്ങളോട് എന്തെങ്കിലുംചോദിച്ചാല്‍, കര്‍ത്താവിന് അവയെ കൊണ്ട് ആവശ്യമുണ്ടെന്നു പറയുക, അവന്‍ ഉടനെ തന്നെ അവയെ വിട്ടുതരും” (മത്തായി 21:3)
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 1
“വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി, വിശുദ്ധ മാര്‍ഗരറ്റ് കൊര്‍ട്ടോണ, വിശുദ്ധ അഗസ്തീനോസ് എന്നിവര്‍ ക്രിസ്തുവിനെ അറിഞ്ഞ ശേഷം നേരിട്ട അവസ്ഥയെ ശുദ്ധീകരണസ്ഥലത്തോട് ഉപമിക്കാവുന്നതാണ്. പ്രായശ്ചിത്തത്തിനു വേണ്ടിയുള്ള അവരുടെ ആഗ്രഹം അടക്കാനാവാത്തതായിരുന്നു. പാപ പൊറുതിക്കായുള്ള ഈ ആവേശം ദൈവത്തെ സംതൃപ്തനാക്കുവാന്‍ വേണ്ടിയായിരുന്നു. പാപവിമുക്തിയുടെ ലോകമായ ശുദ്ധീകരണസ്ഥലത്ത് പോലും സ്വയം ശുദ്ധീകരിക്കപ്പെടുവാനുള്ള ഈ ആഗ്രഹം ഒരുവനെ സഹനങ്ങളെ സ്നേഹിക്കുവാനും അതില്‍ ആനന്ദം കണ്ടെത്തുവാനും പ്രാപ്തനാക്കുന്നു”
(ഡോട്ടേഴ്സ് ഓഫ് സെന്റ് പോള്‍, ദി സൊസൈറ്റി ഓഫ് സെന്റ് പോള്‍ എന്നിവയുടെ സ്ഥാപകനും ഗ്രന്ഥ രചയിതാവുമായ വാഴ്ത്തപ്പെട്ട ജെയിംസ് അല്‍ബേരിയോണയുടെ വാക്കുകള്‍).
വിചിന്തനം:
ദൈവകല്‍പ്പനകള്‍ പാലിക്കുവാനുള്ള അനുഗ്രഹം ലഭിക്കുന്നതിനായി മേല്‍പ്പറഞ്ഞ വിശുദ്ധരോട് പ്രത്യേകം മാദ്ധ്യസ്ഥം യാചിക്കുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക