News - 2024

ക്രൈസ്തവ ദേവാലയങ്ങള്‍ ഐഎസ് ആക്രമിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ ശക്തമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് നാഷണല്‍ ചര്‍ച്ച് വാച്ച്

സ്വന്തം ലേഖകന്‍ 02-09-2016 - Friday

ലണ്ടന്‍: ബ്രിട്ടണിലെ ക്രൈസ്തവ ദേവാലയങ്ങള്‍ ഐഎസ് തീവ്രവാദികള്‍ ആക്രമിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ ശക്തമായ മുന്‍ കരുതല്‍ എടുക്കണമെന്ന്‍ നാഷണല്‍ ചര്‍ച്ച് വാച്ച് എന്ന സംഘടനയുടെ നിര്‍ദേശം. പാരീസില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചപ്പോള്‍ വൈദികനെ തീവ്രവാദികള്‍ കടന്നാക്രമിച്ചതിനു സമാനമായ ആക്രമണം യുകെയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് സംഘടന മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ദേവാലയത്തിനുള്ളില്‍ കടക്കുന്ന അക്രമികള്‍ മൂര്‍ഛയുള്ള ആയുധങ്ങള്‍ കൈയില്‍ കരുതിയ ശേഷം ആക്രമണം നടത്തുവാനായിരിക്കും സാധ്യതയെന്നും നാഷണല്‍ ചര്‍ച്ച് വാച്ച് മുന്നറിയിപ്പ് നല്‍കുന്നു.

ഭീഷണി കണക്കിലെടുത്ത് എല്ലാ ദേവാലയങ്ങളും സിസിടിവി സംവിധാനം ഒരുക്കണമെന്നും സംഘടന നിര്‍ദേശിക്കുന്നു. ഇതുകൂടാതെ ദേവാലയത്തിലേക്കുള്ള പ്രവേശനം ഒരു കവാടത്തിലൂടെ മാത്രം അനുവദിക്കുകയും, ഈ കവാടത്തില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. അക്രമിക്കുവാന്‍ പുറത്തുനിന്നും ആരെങ്കിലും കടന്നുവന്നാല്‍ വേഗത്തില്‍ ദേവാലയത്തിന്റെ ഏകപ്രവേശന കവാടം അടയ്ക്കുവാന്‍ കഴിയണം. പുരോഹിതര്‍ക്കും, ദേവാലയത്തിലെ ചുമതലക്കാര്‍ക്കും അപകടം സംഭവിച്ചാല്‍ അത് മറ്റുള്ളവരെ അറിയിക്കുവാന്‍ കഴിയുന്ന തരത്തില്‍ അലാറം മുഴക്കുന്നതിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തണം.

ഗ്രാമപ്രദേശങ്ങളിലുള്ള ചെറിയ ദേവാലയങ്ങള്‍ പ്രത്യേകം നിരീക്ഷിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പോലീസിന്റെ നിരീക്ഷണം തീരെ കുറവുള്ള ഈ സ്ഥലങ്ങളിലേക്ക് അക്രമികള്‍ വേഗം കടന്നുവരാമെന്നതിനാലാണിത്. ആരെങ്കിലും ദേവാലയത്തിനുള്ളിലേക്ക് ആയുധവുമായി വന്ന് ഭീഷണി മുഴക്കിയാല്‍ വേഗം തന്നെ പ്രായമായവരേയും കുട്ടികളേയും ദേവാലയത്തിന്റെ പുറത്തേക്ക് എത്തിക്കുവാന്‍ ശ്രദ്ധിക്കണമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

ദേവാലയത്തില്‍ ആരാധനയ്ക്കായി എത്തുന്നവര്‍ ആയുധം കൈവശം വെക്കാത്തതിനാല്‍ പ്രതിരോധിക്കുവാന്‍ മാര്‍ഗമില്ലെന്ന് അക്രമികള്‍ക്ക് അറിയാം. ഈ പഴുത് മുതലെടുത്തായിരിക്കും അക്രമികള്‍ എത്തുകയെന്നും, സംശയകരമായ സാഹചര്യങ്ങളില്‍ കാണുന്നവരെ ദേവാലയത്തില്‍ പ്രവേശിപ്പിക്കാതെ ശ്രദ്ധിക്കണമെന്നും നാഷണല്‍ ചര്‍ച്ച് വാച്ചിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »