India - 2025
റൂഹാലയ മേജർ സെമിനാരിയെ തിയോളജി ഇൻസ്റ്റിറ്റ്യൂട്ടായി പ്രഖ്യാപിച്ചു
പ്രവാചകശബ്ദം 20-01-2025 - Monday
ഉജ്ജയിൻ: ഉജ്ജയിനിലെ റൂഹാലയ മേജർ സെമിനാരിയെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആയി പ്രഖ്യാപിച്ചു. സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പും വടവാതൂർ പൊന്തിഫിക്കൽ ഓറിയൻ്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസിന്റെ ചാൻസല റുമായ മാർ റാഫേൽ തട്ടിലാണ് പ്രഖ്യാപനം നടത്തിയത്. മിഷൻ സെമിനാരിയായ റൂഹാലയക്ക് മിഷൻ തീക്ഷ്‌ണതയിൽ വളർന്നുവരുന്ന വൈദിക വിദ്യാർഥികളെ വാർത്തെടുക്കുന്നതിൽ വലിയ പങ്കുണ്ടെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു.
ഉജൈൻ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേൽ, എംഎസ്‌ടി ഡയറക്ടർ ജനറൽ റവ.ഡോ. വിൻസെൻ്റ് കദളിക്കാട്ടിൽപുത്തൻപുര, വടവാതൂർ പിവിപി പ്രസിഡന്റ് റവ.ഡോ. പോളി മണിയാട്ട്, റുഹാലയ മേജർ സെമിനാരി റെക്ടർ റവ.ഡോ. മനോജ് പാറക്കൽ, റുഹാലയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ഡയറക്ടർ റവ. ഡോ. ജോൺ കുടിയിരുപ്പിൽ എന്നിവർ പ്രസംഗിച്ചു.