India - 2025

കേരള കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് സംസ്ഥാന സമ്മേളനം നാളെ മുതല്‍

പ്രവാചകശബ്ദം 06-02-2025 - Thursday

തൃശൂർ: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് സംസ്ഥാന സമ്മേളനം നാളെയും മറ്റന്നാളുമായി ഡിബിസിഎൽസി ഹാളിൽ നടക്കും. നാളെ ഏഴിനു വൈകുന്നേരം അഞ്ചിനു സംസ്ഥാന പ്രസിഡൻ്റ് ടോം മാത്യു പതാക ഉയർത്തും. തുടർന്നു പ്രതിനിധി സമ്മേളനവും വിദ്യാഭ്യാസ സെമിനാറും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായിരിക്കും. അതിരൂപത വി കാരി ജനറൽ മോൺ. ജോസ് കോനിക്കര അധ്യക്ഷത വഹിക്കും.

അധ്യാപക രംഗത്ത് ക്രൈസ്‌തവ മൂല്യങ്ങളുടെ പ്രസക്തി എന്ന വിഷയത്തിൽ ഫാ. ലിജോ പോൾ സിഎംഐ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് സാംസ്‌കാരിക സദസ്. എട്ടിനു രാവിലെ ഒമ്പതിനു തൃശൂർ സെൻ്റ തോമസ് കോളജിൽ നിന്ന് മൂവായിരത്തിയഞ്ഞുറോളം അധ്യാപകർ പങ്കെടുക്കുന്ന വിദ്യാഭ്യാസ അവകാശ സംരക്ഷണ റാലി മേയർ എം.കെ. വർഗീസ് ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് ഡിബിസിഎൽസി ഹാളിൽ നടക്കുന്ന പൊതുസമ്മേളനം ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും.

സംസ്ഥാന പ്രസിഡൻ്റ് ടോം മാത്യു അധ്യക്ഷത വഹിക്കും. മന്ത്രി കെ. രാജൻ മുഖ്യാതിഥിയായിരിക്കും. കോട്ടപ്പുറം രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടി ൽ അനുഗ്രഹപ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് ടോം മാത്യു, വൈസ് പ്രസിഡൻ്റുമാരായ സി.എ. ജോണി, ബിജു പി. ആൻ്റണി, അതിരൂപത ഡയറക്ടർ ഫാ. ജോയ് അടമ്പുകുളം, അതിരൂപത പ്രസിഡൻ്റ് എ.ഡി. സാജു എന്നിവർ പങ്കെടുത്തു.


Related Articles »