India - 2025
ദുക്റാന തിരുനാള്‍ ദിനത്തിലെ മൂല്യ നിർണയത്തിനെതിരെ കാത്തലിക് ടീച്ചേഴ്സ‌് ഗിൽഡ്
പ്രവാചകശബ്ദം 01-07-2025 - Tuesday
കൊച്ചി: ഹയർ സെക്കൻഡറി സ്‌കൂൾ സേ, ഇംപ്രൂവ്മെൻ്റ് പരീക്ഷാമൂല്യ നിർണയം ദുക്റാന ദിനമായ മൂന്നിനുതന്നെ നടത്താൻ നിശ്ചയിച്ചതിൽ കേരള കാത്തലിക് ടീച്ചേഴ്സ‌് ഗിൽഡ് സംസ്ഥാന എക്സിക്യൂട്ടീവ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകാനും തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ടോം മാത്യു യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജി. ബിജു, റോബിൻ മാത്യു, സി.എ. ജോണി, ബിജു പി. ആൻ്റണി, സി.ജെ. ആൻ്റണി, ഷൈനി കുര്യാക്കോസ്, സുബാഷ് മാത്യു, ഫെലിക്സസ് ജോ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
