India - 2025

പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ പ്രത്യാശയിലേക്ക് ഒരുമിച്ചു യാത്രചെയ്യണം: മാർ പോളി കണ്ണുക്കാടൻ

06-03-2025 - Thursday

ചാലക്കുടി: പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാൻ പ്രത്യാശയിലേക്ക് ഒരുമിച്ചു യാത്രചെയ്യണമെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ. 36-ാമത് പോട്ട ദേശീയ ബൈബിൾ കൺവൻഷൻ ഉദ്ഘാടനംചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആരെയും ഉപദ്രവിക്കാതെ, ഒഴിവാക്കാതെ ഒരേ ലക്ഷ്യത്തോടെ യാത്രചെയ്യണം. ശത്രുതയും വിദ്വേഷവും ഉപേക്ഷിക്കണം. ചൂഷണത്തിൽനിന്നു വ്യക്തികളെ രക്ഷിക്കാൻ കഴിയണം. മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും അടിമകളായി മാറിയ യുവാക്കളെയും കുട്ടികളെയും രക്ഷിക്കേണ്ടതു സമൂഹത്തിന്റെ കടമയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

വിൻസെൻഷ്യൻ സഭ പ്രൊവിൻഷൽ സുപ്പീരിയർ ഫാ. പോൾ പുതുവ വചനപ്രതിഷ്ഠ നടത്തി. പോട്ട ആശ്രമം സുപ്പീരിയർ ഫാ. ജോസഫ് എറമ്പിൽ, അസി. പ്രൊവിൻ ഷ്യൽ ഫാ. മാത്യു തടത്തിൽ, രൂപത വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ, ഫാ. ജോസഫ് സ്രാമ്പിക്കൽ, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. ഫ്രാൻസിസ് കർ ത്താനം, ഫാ. ആൻ്റണി പയ്യപ്പിള്ളി, ഫാ. ഡെർബിൻ ഇറ്റിക്കാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഒമ്പതാംതീയതി വരെയാണ് പോട്ട ദേശീയ ബൈബിൾ കൺവൻഷൻ നടക്കുന്നത്.


Related Articles »