India - 2025

ജബൽപൂരിൽ വൈദികര്‍ക്ക് നേരെയുണ്ടായ അക്രമം: ന്യൂനപക്ഷ കമ്മീഷൻ ഇടപെടണമെന്ന് കത്തോലിക്ക കോൺഗ്രസ്

പ്രവാചകശബ്ദം 03-04-2025 - Thursday

കൊച്ചി: മധ്യപ്രദേശിലെ ജബൽപൂരിൽ കത്തോലിക്ക വൈദികരെ വർഗീയവാദികൾ മർദിച്ച സംഭവത്തിൽ കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ ഇടപെട്ടു നടപടികൾ സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. നോമ്പുകാലത്ത് തീർഥാടനം നടത്തിയ വിശ്വാസികളെ വഴിയിൽ തടഞ്ഞത് മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഇതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനി ൽ എത്തിയ രൂപത വികാരി ജനറാൾ ഉൾപ്പെടെയുള്ള രണ്ടു മലയാളി വൈദികരെ പോലീസിനു മുന്നിലിട്ട് മർദിച്ചത് നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയുമാണെന്ന്‍ കത്തോലിക്ക കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

നിയമപാലകർക്കു മുമ്പിൽ നിൽക്കുമ്പോൾ പോലും ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെ ടുന്ന സാഹചര്യമുണ്ടാകുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്ക്കായി കേന്ദ്ര ന്യൂനപ ക്ഷ കമ്മീഷൻ കർശന നടപടികൾ സ്വീകരിക്കണം. നീതിക്കു വേണ്ടി നിയമനിർവഹ ണ സംവിധാനങ്ങളെ സമീപിക്കുമ്പോൾ വേട്ടക്കാർക്കൊപ്പം ചേർന്ന് ആക്രമണത്തി ന് കൂട്ടുനിൽക്കുന്ന സാഹചര്യങ്ങൾ സംസ്ഥാന സർക്കാരിൻ്റെ പിന്തുണയോടെയാ ണോയെന്നു വ്യക്തമാക്കണം. ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ തയാറാകണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.


Related Articles »