News - 2025

ഫ്രാൻസിസ് പാപ്പയുടെ മൃതദേഹം എന്ന രീതിയില്‍ എ‌ഐ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ പ്രചരണം

പ്രവാചകശബ്ദം 21-04-2025 - Monday

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മറുവശത്ത് വ്യാജ പ്രചരണങ്ങളും നടക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് തയാറാക്കിയ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് പാപ്പയുടെ മൃതദേഹം എന്ന രീതിയില്‍ വ്യാജ പ്രചരണം നടക്കുന്നത്. പെട്ടിയില്‍ കിടത്തിയ പാപ്പയുടെ മൃതദേഹം എന്ന് തോന്നിപ്പിക്കുന്ന ചിത്രത്തില്‍ ഏതാനും ആളുകള്‍ ചുറ്റും നില്‍ക്കുന്നതും കാണാം.

എ‌ഐ ഇമേജ് ആണെന്ന്‍ വ്യക്തമാക്കുന്നതാണ് 'ചിത്രത്തില്‍ പാപ്പ പിടിച്ചിരിക്കുന്ന കുരിശ് രൂപം'. രൂപത്തില്‍ യേശുവിന് മുഖമില്ല, രൂപമില്ലാത്ത ഏതോ ആകൃതിയിലാണ് ഇത് കാണുന്നത്. അതോടൊപ്പം ചുറ്റും നില്‍ക്കുന്ന ആളുകളുടെ മുഖം സൂക്ഷ്മമമായി പരിശോധിച്ചാല്‍ അവ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സൃഷ്ടികളില്‍ ഉണ്ടാകുന്ന പൊതുവായ പ്രശ്നം ആണെന്നും വ്യക്തമാണ്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ നിരവധി പേരാണ് ഇത്തരത്തില്‍ കംപ്യൂട്ടര്‍ ജനറേറ്റഡ് എ‌ഐ ചിത്രങള്‍ ഷെയര്‍ ചെയ്യുന്നത്. നിലവില്‍ ഫ്രാന്‍സിസ് പാപ്പ ദിവംഗതനായ ശേഷം യാതൊരു ചിത്രങ്ങളും ദൃശ്യങ്ങളും വത്തിക്കാന്‍ പുറത്തുവിട്ടിട്ടില്ലായെന്നതാണ് യാഥാര്‍ത്ഥ്യം.


Related Articles »