India - 2025
മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ ഏകദിന ഉപവാസം
പ്രവാചകശബ്ദം 30-05-2025 - Friday
മാവേലിക്കര: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി മദ്യ നിർമാണശാല ആരംഭിക്കാനുള്ള നീക്കത്തിൽനിന്നു സർക്കാർ പിന്തിരിയണമെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു. ബ്രൂവറി മദ്യനിർമാണ ശാലക്കെതിരേയും മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ജന മനഃസാക്ഷി ഉണർത്തുന്നതിനുമായി ജൂൺ 19ന് ഏകദിന ഉപവാസം നടത്തുമെന്നും ബിഷപ്പ് അറിയിച്ചു. പാലക്കാട് എലപ്പുള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ജൂൺ 19ന് രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചുവരെയാണ് ഉപവാസം.
