News - 2024

വിശുദ്ധ പാദ്രെ പിയോയുടെ ഹൃദയത്തിന്റെ തിരുശേഷിപ്പ് ആദ്യമായി ഇറ്റലിക്ക് പുറത്തേക്ക് കൊണ്ടു പോകുന്നു; ബോസ്റ്റണില്‍ തിരുശേഷിപ്പ് വണക്കത്തിനായി പ്രതിഷ്ഠിക്കും

സ്വന്തം ലേഖകന്‍ 10-09-2016 - Saturday

ബോസ്റ്റണ്‍: വിശുദ്ധ പാദ്രെ പിയോയുടെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധന്റെ ഹൃദയത്തിന്റെ തിരുശേഷിപ്പ് ബോസ്റ്റണിലേക്ക് കൊണ്ടുവരും. ഇതോടെ ബോസ്റ്റണിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ക്ക് തിരുശേഷിപ്പ് വണങ്ങുവാനുള്ള അവസരം ലഭിക്കും. ഇതാദ്യമായിട്ടാണ് ഇറ്റലിക്ക് പുറത്തേക്ക് വിശുദ്ധന്റെ തിരുശേഷിപ്പ് കൊണ്ടുപോകുന്നത്. ബോസ്റ്റണിലെ വിശ്വാസ സമൂഹത്തിന് വിശുദ്ധ പാദ്രെ പിയോയോട് പ്രത്യേക ഭക്തിയും വണക്കവുമുള്ളതിനാലാണ് തിരുശേഷിപ്പ് ഇവിടേയ്ക്ക് കൊണ്ടുവരുവാന്‍ കപ്പൂച്ചിന്‍ സന്യാസ സമൂഹം തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 21-ാം തീയതി മുതല്‍ 23-ാം തീയതി വരെ വിശുദ്ധന്റെ തിരുശേഷിപ്പ് ബോസ്റ്റണില്‍ വണക്കത്തിനായി സ്ഥാപിക്കും.

ബോസ്റ്റണ്‍ അതിരൂപതയുടെ അധ്യക്ഷനായ കര്‍ദിനാള്‍ സിയാന്‍ ഒ.മാലേയാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. "കപ്പൂച്ചീന്‍ വൈദികരുടെ സമൂഹം ബോസ്റ്റണിലേക്ക് വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പ് എത്തിക്കുവാന്‍ തീരുമാനിച്ച വിവരം ഏവരേയും അറിയിക്കുന്നതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. വിശുദ്ധന്റെ നാമത്തില്‍ ഇവിടെ സ്ഥാപിതമായിരിക്കുന്ന പള്ളിയിലെ വൈദികര്‍ തന്നെയാണ് ഇതിനായി മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കുന്നത്". കര്‍ദിനാള്‍ സിയാന്‍ പറഞ്ഞു.

സെപ്റ്റംബര്‍ 21-ാം തീയതി ബുധനാഴ്ച രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ തിരുശേഷിപ്പ് ലോവെല്ലിലെ ഇമാക്യൂലേറ്റ് കണ്‍സെപ്ഷന്‍ ദേവാലയത്തില്‍ സൂക്ഷിക്കും. അന്നേ ദിവസം വൈകുന്നേരം ഏഴു മുതല്‍ രാത്രിവരെ ബോസ്റ്റണിലെ നോര്‍ത്ത് എന്‍ഡിലുള്ള സെന്റ് ലിയോണാര്‍ഡ്‌സ് ദേവാലയത്തില്‍ തിരുശേഷിപ്പ് വണക്കത്തിനായി സ്ഥാപിക്കും. സെപ്റ്റംബര്‍ 22-ാം തീയതി വ്യാഴാഴ്ച രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ ബോസ്റ്റണിലെ ബ്രെയിന്‍ ട്രീയിലുള്ള പാസ്റ്ററല്‍ സെന്ററിലായിരിക്കും തിരുശേഷിപ്പ് സൂക്ഷിക്കുക. വൈകുന്നേരം ഏഴു മുതല്‍ സെപ്റ്റംബര്‍ 23-ാം തീയതി അര്‍ദ്ധരാത്രി വരെ ബോസ്റ്റണിലെ ഹോളി ക്രോസ് ദേവാലയത്തില്‍ തന്നെ തിരുശേഷിപ്പ് വണങ്ങുവാനുള്ള അവസരം വിശ്വാസികള്‍ക്ക് ലഭിക്കും.

കപ്പൂച്ചീന്‍ സന്യാസ സമൂഹത്തിലെ വൈദികനായിരുന്ന പാദ്രെ പിയോ 1968-ല്‍ ആണ് അന്തരിച്ചത്. വിശുദ്ധ കുര്‍ബാനയോടുള്ള ആഴമായ ഭക്തിയില്‍ ജീവിതം മുന്നോട്ട് കൊണ്ട് പോയ അദ്ദേഹം ഒരു പഞ്ചക്ഷതധാരി കൂടിയായിരിന്നു. 1999-ല്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട അദ്ദേഹത്തെ 2002-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »