Seasonal Reflections - 2025

ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | ആറാം ദിവസം | എപ്പോഴും ക്ഷമിക്കുക

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ്/ പ്രവാചകശബ്ദം 06-07-2025 - Sunday

മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും.(മത്തായി 6 : 14)

ആറാം ചുവട്: എപ്പോഴും ക്ഷമിക്കുക

ഒരു കാര്യമോ വസ്തുതകളോ വ്യക്തികളോ നമ്മളെ എത്ര ആഴത്തിൽ വേദനിപ്പിച്ചാലും കോപം, നീരസം, പ്രതികാര ആഗ്രഹം എന്നിവ ഉപേക്ഷിക്കുക എന്നതാണ് എപ്പോഴും ക്ഷമിക്കുക എന്നതിനർത്ഥം ക്ഷമ കയ്പ്പിനു പകരം സ്നേഹവും, വേദനയ്ക്ക് പകരം സമാധാനവും, വിധിക്കു പകരം കരുണയും തിരഞ്ഞെടുക്കലാണ്. ക്ഷമ എന്നത് തെറ്റ് മറക്കുകയല്ല മറിച്ച് വെറുപ്പിന്റെ അടിമത്തത്തിൽ നിന്ന് നമ്മെത്തന്നെ മോചിപ്പിക്കുക എന്നതാണ്. കുരിശിലെ ഈശോയെ അനുകരിക്കുന്നതിനുള്ള ഏറ്റവും വ്യക്തമായ മാർഗങ്ങളിലൊന്നാണിത് ക്ഷമ പരിശീലിക്കുക എന്നത്.

വിശുദ്ധ അൽഫോൻസാമ്മ ക്ഷമിക്കുന്ന സ്നേഹം മനോഹരമായി ജീവിതത്തിൽ പ്രാവർത്തികമാക്കി. മറ്റുള്ളവരാൽ തെറ്റിദ്ധരിക്കപ്പെടുകയും വിമർശിക്കപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തിട്ടും അവൾ അവരെ ആരെയും മോശമായി ചിത്രീകരിച്ചില്ല സംസാരിച്ചില്ല. അവൾ നിശബ്ദമായും പൂർണ്ണമായും ക്ഷമിച്ചു. അൽഫോൻസാമ്മയുടെ ഹൃദയം ഈശോയുടെ ഹൃദയത്തിൽ വേരൂന്നിയിരുന്നതിനാൽ യഥാർത്ഥ ക്ഷമ ഹൃദയപൂർവ്വം അഭ്യസിക്കാൻ അവൾക്കു തെല്ലും ബുദ്ധിമുട്ടേണ്ടി വന്നില്ല.

ക്ഷമ ദുർബലതയുടെ ലക്ഷണമോ ദുർബലരുടെ ആയുധമോ അല്ല യഥാർത്ഥ ക്ഷമ നമ്മെ സ്വതന്ത്രരാക്കുന്നു. അത് ദൈവത്തിന്റെ രോഗശാന്തിക്കായി നമ്മുടെ ഹൃദയങ്ങളെ തുറക്കുകയും നമ്മുടെ ആത്മാക്കളെ ശുദ്ധവും സമാധാനപരവുമായി നിലനിർത്തുകയും ചെയ്യുന്നു. മറുവശത്ത് വിദ്വേഷവും പകയും വച്ചു പുലർത്തുന്നത് നമ്മെ വിഷലിപ്തമാക്കുകയും കൃപയെ തടയുകയും ചെയ്യുന്നു.

പ്രാർത്ഥന

ഈശോയെ വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ ഒരിക്കലും വിദ്വേഷം സൂക്ഷിക്കാതെ ഹൃദയപൂർവ്വം ക്ഷമിക്കാൻ തക്കവിധം ഞങ്ങളുടെ ഹൃദയങ്ങള കൂടുതൽ വിശാലമാക്കണമേ.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »