India - 2025
വി.എസ്. അച്യുതാനന്ദന്‍ മൂഹത്തിൽ ചെലുത്തിയ സ്വാധീനം നിസ്‌തുലം: കെസിബിസി
പ്രവാചകശബ്ദം 23-07-2025 - Wednesday
കൊച്ചി: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ വിയോഗം കേരള രാഷ്ട്രീയത്തിനു വലിയ നഷ്ടമാണെന്നു കേരള കത്തോലിക്കാ മെത്രാൻ സമിതി. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയാണെന്ന് കെസിബിസി പ്രസിഡന്‍റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ പ്രസ്താവിച്ചു. ഒരു പൊതുപ്രവർത്തകൻ എന്നനിലയിൽ വി.എസ്. അച്യുതാനന്ദൻ സമൂഹത്തിൽ ചെലുത്തിയ സ്വാധീനം നിസ്‌തുലമാണ്. ദീർഘകാലം കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന അസാധാരണ വ്യക്തിത്വമായിരുന്നു അദ്ദേഹം.
സാധാരണ ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി നിരന്തരം പോരാടി. സമൂഹത്തി ലെ താഴെത്തട്ടിലുള്ളവർക്കുവേണ്ടിയുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയും അഴിമ തിക്കെതിരായ ഉറച്ച നിലപാടുകളും എന്നും ഓർമിക്കപ്പെടും. അദ്ദേഹത്തിന്റെ കുടും ബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും വേദനയിൽ പങ്കുചേരുന്നതായും കെസിബിസി പ്രസിഡന്‍റ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
