Purgatory to Heaven. - September 2024
മറിയത്തിന്റെ പുണ്യനാമം ശുദ്ധീകരണാത്മാക്കള്‍ക്ക് നല്‍കുന്ന ആശ്വാസം
സ്വന്തം ലേഖകന്‍ 12-09-2023 - Tuesday
“ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു” (ലൂക്കാ 1:27).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 12
“മറിയത്തിന്റെ നാമം കേള്‍ക്കുന്ന മാത്രയില്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ ആശ്വസിക്കപ്പെടുന്നു. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ വിളിക്കുവാന്‍ ആഗ്രഹിക്കുന്ന മോക്ഷത്തിന്റേയും പ്രതീക്ഷയുടേതുമായ നാമമാണ് പരിശുദ്ധ കന്യകാ മറിയത്തിന്റെ നാമം. കന്യകാ മാതാവിന്റെ കരുണാമയമായ നോട്ടം അവരിലേക്കെത്തുമ്പോൾ, അവരുടെ ആശ്വാസത്തിനു വേണ്ടി അവള്‍ തന്റെ പ്രാര്‍ത്ഥനകള്‍ ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍, സ്വര്‍ഗ്ഗീയ ആശ്വാസത്തിന്റേതായ ഒരു മഞ്ഞുകണം ആ പാവപ്പെട്ട ആത്മാക്കളിലേക്ക് ഇറങ്ങിവരുന്നു”.
(വിശുദ്ധ വിന്‍സെന്റ് ഫെറെര്‍)
നമ്മുടെ ജീവിതത്തിലെ തകർച്ചകളിലും വേദനകളിലും മറിയത്തെ കുറിച്ച് ചിന്തിക്കുകയും യേശുവിന്റെ നാമത്തോടൊപ്പം അവളുടെ നാമവും വിളിച്ചപേക്ഷിക്കുകയും ചെയ്യുക, കാരണം ഈ രണ്ട് നാമങ്ങളും എപ്പോഴും ഒരുമിച്ചായിരിക്കേണ്ടതാണ്. നിരവധി വിശുദ്ധന്മാര്‍ യേശുവിന്റേയും, മറിയത്തിന്റേയും നാമങ്ങള്‍ തങ്ങളുടെ അധരങ്ങളില്‍ ഉരുവിട്ടുകൊണ്ടാണ് മരണപ്പെട്ടത്. നമ്മുടെ മരണ സമയത്തും യേശുവിന്റേയും, മറിയത്തിന്റേയും നാമങ്ങള്‍ നമ്മളുടെ അധരങ്ങളിലെ അവസാന വാക്കുകളായിരിക്കുവാനുള്ള അനുഗ്രഹത്തിനായി ദൈവത്തോടപേക്ഷിക്കാം.
വിചിന്തനം:
മരിച്ചുപോയ ആത്മാക്കള്‍ക്ക് വേണ്ടി മാതാവ് ഇടപെടും എന്ന ആത്മവിശ്വാസത്തോട് കൂടി ഭക്തിപൂര്‍വ്വം ‘പരിശുദ്ധ കന്യകാമറിയം’ എന്ന നാമം പലപ്രാവശ്യം ആവര്‍ത്തിക്കുക. നമുക്കു പ്രാര്‍ത്ഥിക്കാം: "ഓ മറിയമേ, ദൈവമാതാവേ, നിന്റെ ജ്വലിക്കുന്ന സ്നേഹം ഇപ്പോഴും, എപ്പോഴും, ഞങ്ങളുടെ മരണസമയത്തും മുഴുവന്‍ മനുഷ്യവംശത്തിലേക്കും പ്രവഹിപ്പിക്കുക”.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക